x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ സി​വൈ ഹ​ണ്ട് ; നി​ല​മ്പൂ​രി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ


Published: October 31, 2025 05:41 AM IST | Updated: October 31, 2025 05:41 AM IST

നി​ല​മ്പൂ​ർ:​ഓ​പ്പ​റേ​ഷ​ൻ സി.​വൈ ഹ​ണ്ട്. നി​ല​മ്പൂ​രി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ ത​ട്ടി​പ്പു​കാ​രെ വ​ല​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീ​സി​ന്‍റെ സി​വൈ ഹ​ണ്ട് പ​രി​ശോ​ധ​ന.​ബാ​ങ്ക് അ​ക്കൗ​ണ്ട് വാ​ട​ക​യ്ക്ക് ന​ല്‍​കി പ​ണ​സ​മ്പാ​ദ​നം ന​ട​ത്തു​ന്ന പ്ര​വ​ണ​ത വ​ര്‍​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും.​നി​ല​മ്പൂ​രി​ല്‍ സ​മാ​ന കേ​സ്സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നി​ല​മ്പൂ​ര്‍ ച​ക്കാ​ല​ക്കു​ത്ത് സ്വ​ദേ​ശി ഇ.​കെ റി​ബി​നാ​ണ് പി​ടി​യി​ലാ​യ​ത്.​നാ​ഷ​ണ​ല്‍ ക്രൈം ​റി​പ്പോ​ര്‍​ട്ടിം​ഗ് പോ​ര്‍​ട്ട​ലി​ല്‍ ഇ​യാ​ളു​ടെ ഇ​ന്ത്യ​ന്‍ ബാ​ങ്ക് നി​ല​മ്പൂ​ര്‍ ബ്രാ​ഞ്ചി​ലെ് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് പ​രാ​തി​ക​ള്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം നി​ല​മ്പൂ​ര്‍ ഡി.​വൈ.​എ​സ്.​പി സാ​ജു കെ ​എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി.​എ​സ് ബി​നു, എ​സ്.​ഐ പി.​ടി.​സൈ​ഫു​ല്ല എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്.​

ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ ക​ഴി​ഞ്ഞ​മാ​സം 10 നും 11 ​നു​മാ​യി 12,35,192. രൂ​പ നി​ക്ഷേ​പം വ​രി​ക​യും ഈ ​ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 12,33,000 രൂ​പ പി​ന്‍​വ​ലി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​അ​ക്കൗ​ണ്ടി​ല്‍ ബാ​ല​ന്‍​സു​ള്ള 2,192 രൂ​പ​ക്കു പു​റ​മേ 5000 രൂ​പ ക്യാ​ഷ് ആ​യി ല​ഭി​ച്ച​താ​യും പി​ടി​യി​ലാ​യ റി​ബി​ന്‍ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സി.​പി.​ഒ മാ​രാ​യ ആ​ഷി​ഷ് വി​പി​ന്‍,സ​ന്ധ്യ,എ​സ് സി​പി​ഒ സു​മി​ത്ര എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.​പ​ണം കൈ​മാ​റി​യ​വ​രെ കു​റി​ച്ചും സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​താ​യും തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​താ​യും എ​സ്ഐ പി​ടി സൈ​ഫു​ല്ല പ​റ​ഞ്ഞു.​ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​നി​ര​യാ​വു​ന്ന​വ​ര്‍ സ​മ​യം ന​ഷ്ട​പ്പെ​ടു​ത്താ​തെ ഉ​ട​ന്‍ 1930 ന​മ്പ​റി​ല്‍ വി​ളി​ച്ച് പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Operation CY Hunt Local News Nattuvishesham Malappuram

Recent News

Corehub Up