x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ സൈ-​ഹ​ണ്ട്: യു​വാ​വ് പിടിയിൽ

വെബ് ഡെസ്ക്
Published: July 29, 2026 12:28 AM IST | Updated: July 29, 2026 12:28 AM IST

രാഹുൽ

പാ​രി​പ്പ​ള്ളി: ഓ​പ്പ​റേ​ഷ​ന്‍ സൈ-​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം സി​റ്റി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. പാ​രി​പ്പ​ള്ളി വേ​ള​മാ​നൂ​ര്‍ ര​മ്യാ​സ​ദ​ന​ത്തി​ല്‍ രാ​ഹു​ല്‍ (37) ആ​ണ് പാ​രി​പ്പ​ള്ളി അ​റ​സ്റ്റി​ലാ​യ​ത്.

സൈ​ബ​ര്‍ സ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും രാ​ജ്യ​വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ഇ​ര​ക​ള്‍​ക്ക് ന​ഷ്ട​പ്പെ​ട്ട പ​ണം ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി​ക​ള്‍ ദ്രു​ത​ഗ​തി​യി​ലാ​ക്കു​ന്ന​തി​നു​മാ​യി കേ​ര​ള പോ​ലീ​സ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ സൈ-​ഹ​ണ്ട്.  ‌ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹേ​മ​ല​ത​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം സി​റ്റി​യി​ലെ വി​വി​ധ സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി പ​തി​നാ​റി​ട​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

23 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും അ​ഞ്ച് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു. പാ​രി​പ്പ​ള്ളി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ രാ​ഹു​ലി​ന്‍റെ പ​ക്ക​ല്‍​നി​ന്നു പ​തി​നൊ​ന്ന് ബാ​ങ്ക് പാ​സ്ബു​ക്കു​ക​ളും എ​ട്ട് ചെ​ക്ക് ബു​ക്കു​ക​ളും പ​ത്ത് സിം ​കാ​ര്‍​ഡു​ക​ളു​ടെ രേ​ഖ​ക​ളും ആ​റ് എ​ടി​എം കാ​ര്‍​ഡു​ക​ളും ഒ​രു മൊ​ബൈ​ല്‍ ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സം​ശ​യാ​സ്പ​ദ​മാ​യ ആ​റ് ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞു. രാ​ജ്യ​വ്യാ​പ​ക​മാ​യി സൈ​ബ​ര്‍ സം​ഘ​ടി​ത സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി ത​ട്ടി​യെ​ടു​ത്ത പ​ണം, ചെ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചും എ​ടി​എ​മ്മി​ലൂ​ടെ​യും പി​ന്‍​വ​ലി​ച്ച​വ​രെ​യും അ​ക്കൗ​ണ്ടു​ക​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കി ക​മ്മീ​ഷ​ന്‍ പ​റ്റി​യ​വ​ര്‍​ക്കെ​തി​രെ​യാ​ണ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി നാ​ല് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

കാ​ര്യ​മാ​യ പ​ണം കൈ​മാ​റ്റം ന​ട​ക്കാ​ത്ത​വ​യും അ​ടു​ത്തി​ടെ മാ​ത്രം സ​ജീ​വ​മാ​യ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലും ഒ​രു​ദി​വ​സം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് പ​ണം എ​ത്തു​ന്ന​തി​ല്‍ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. ഇ​ത് വാ​ട​ക അ​ക്കൗ​ണ്ട് (മ്യൂ​ള്‍ അ​ക്കൗ​ണ്ട്) ആ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ത​ട്ടി​പ്പു​കാ​രി​ലേ​ക്ക് എ​ത്തി​യ​ത്.
ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ത​ട്ടി​യെ​ടു​ക്ക​കു​ക​യും ഇ​ത് ഇ​ത്ത​ര​ത്തി​ലു​ള്ള വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ കൈ​മാ​റ്റം ചെ​യ്തു പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​താ​ണ് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​കാ​രു​ടെ രീ​തി.

പാ​രി​പ്പ​ള്ളി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ മാ​രാ​യ വി​ഷ്ണു സ​ജീ​വ്, അ​ഖി​ലേ​ഷ്, എ ​എ​സ്‌​ഐ മേ​രി മെ​റ്റി​ല്‍​ഡ സി​പി​ഒ മാ​രാ​യ ര​ഞ്ജി​ത്ത്, നി​ദ, ജോ​സ് ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്ത​ലാ​ണ് രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up