വണ്ണപ്പുറം: പോലീസിന്റെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി വണ്ണപ്പുറത്തും വ്യാപക പരിശോധന നടത്തി. മുണ്ടന്മുടിയിലും വണ്ണ പ്പുറത്തിന്റെ പരിസര പ്രദേശങ്ങളില്‍നിന്നുമായി ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ പതിനേഴു പേരെ പോലീസ് പിടികൂടി.
ഇതില്‍ എട്ടുപേരുടെ പേരില്‍ കേസ് എടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. നാലുപേരെ കുറഞ്ഞ അളവില്‍ കഞ്ചാവ് കൈവശം വച്ചതിന്റെ പേരിലും മറ്റു നാലുപേര്‍ക്കെതിരേ കഞ്ചാവ് ഉപയോഗിച്ചതിനും കേസെടുത്തു . മുണ്ടന്മുടിയിലെ കളിസ്ഥലം കേന്ദ്രീകരിച്ചു നടന്ന പരിശോധനയിലാണ് കൂടുതല്‍ പേര് പിടിയിലായത്. കഞ്ചാവ് വിതരണത്തിനായി ഉപയോഗിക്കുന്ന കാറും പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. കൂടാതെ രണ്ടു ബൈക്കുകളും പിടിച്ചെടുത്തു.
Tags : nattu vishesham Operation Toofan