x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: 17 ദി​വ​സ​ത്തി​നി​ടെ 339 കേ​സു​ക​ള്‍


Published: June 18, 2026 06:11 AM IST | Updated: June 18, 2026 06:11 AM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ള്‍​ക്കെ​തി​രേ പോ​ലീ​സ് ആ​രം​ഭി​ച്ച ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ്ര​കാ​രം 17 ദി​വ​സ​ത്തി​നു​ള​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 339 കേ​സു​ക​ള്‍.

കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ 344 പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു. പോ​ലീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം 299 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

വ​ലി​യ അ​ള​വി​ല്‍ മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് കൊ​മേ​ഴ്‌​സ്യ​ല്‍ കേ​സു​ക​ളും ഇ​ട​ത്ത​രം അ​ള​വ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​തി​ന് ര​ണ്ടു കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍: ക​ഞ്ചാ​വ്: 962.03 ഗ്രാം, ​എം​ഡി​എം​എ: 274.07 ഗ്രാം, ​ഹാ​ഷി​ഷ് ഓ​യി​ല്‍: 4.32 ഗ്രാം, ​ബ്രൗ​ണ്‍ ഷു​ഗ​ര്‍: 0.18 ഗ്രാം. ​ക​ഞ്ചാ​വ് ചെ​ടി​ക​ള്‍: ര​ണ്ട് എ​ണ്ണം.

ക​ഞ്ചാ​വ് ബീ​ഡി​ക​ള്‍ ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 293 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഈ ​മാ​സം ഏ​ഴി​നാ​ണ് കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 31 എ​ണ്ണം.

മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ 29 കേ​സു​ക​ള്‍ വീ​ത​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ല​ഹ​രി വി​പ​ണ​ന​ത്തി​നും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രേ ന​ഗ​ര​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up