പ്രതീകാത്മക ചിത്രം
കാഞ്ഞിരപ്പള്ളി: മദ്യ മയക്കുമരുന്നുകളുടെ ലഹരി ഒഴിവാക്കേണ്ടതും കലാസാഹിത്യങ്ങളുടെ ലഹരി പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്ന് രമേശ് പിഷാരടി എംഎൽഎ. സെന്റ് ഡൊമിനിക്സ് കോളജിലെ ആന്റി നർക്കോട്ടിക് സെല്ലിന്റെയും ആർട്സ് ക്ലബിന്റെയും നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ തൂഫാന്റെയും കോളജിലെ ആർട്സ് ക്ലബിന്റെ നേതൃത്വത്തിലുള്ള വിംഗ്സ് ഓഫ് എസ്ഡിസിയുടെയും പ്രവർത്തനോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
കലയും സാഹിത്യവും കായികമേളകളും വളരുമ്പോൾ ഒഴിവാക്കപ്പെടേണ്ട ലഹരികൾ പടിയിറങ്ങുമെന്നും രമേശ് പിഷാരടി കൂട്ടിച്ചേർത്തു. കോളജ് മാനേജർ ഫാ.ഡോ. കുര്യൻ താമരശേരി അധ്യക്ഷത വഹിച്ചു. പ്രഫ. റോണി കെ. ബേബി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ബിനോ പി. ജോസ്, ബർസാർ ഫാ.ഡോ. മനോജ് പാലക്കുടി, സ്റ്റെഫി തോമസ്, ഹലീമ എന്നിവർ പ്രസംഗിച്ചു .