പ്രതീകാത്മക ചിത്രം
കുറവിലങ്ങാട്: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ പ്രവർത്തനങ്ങളുമായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് രംഗത്തിറങ്ങുന്നു. ലഹരി ഉപഭോഗത്തിൽ നിന്നു യുവാക്കളെ അകറ്റിനിർത്തുന്നതിന് ആവശ്യമായ ബോധവത്ക്കരണ പരിപാടികളാണ് ലക്ഷ്യമിടുന്നത്. വിവിധ മത്സരങ്ങളും പൊതുസമൂഹത്തിന്റെ ജാഗ്രതയ്ക്കായി വിവിധ കാമ്പയിനുകളും പ്രവർത്തനത്തിന്റെ ഭാഗമായി ഏറ്റെടുക്കും.
യുവാക്കളെ സ്പോർട്സിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി ഗയിം ഓൺ ഡ്രഗ്സ് ഓഫ് എന്ന തീമിനെ അടിസ്ഥാനമാക്കി പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരം ഇന്ന് മൂന്നിന് നടത്തും. ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളെയും പ്രതിനിധീകരിച്ച് ഓരോ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ ടീമുകളാണ് കുര്യനാട് കളിക്കളം ടർഫിൽ മത്സരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മുൻ ദേശീയ ഫുട്ബോൾ താരം എം.എം. ജേക്കബ് മത്സരം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തിൽ സംബന്ധിക്കും. വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിക്കും.
വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, ജൂബി തെക്കേൽ, സി.ടി. രാജൻ, സിൻസി ജയ്സൺ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീകുമാർ എസ്. കൈമൾ, എസ്.വി. മുകുൾ എന്നിവർ പ്രസംഗിച്ചു.