പയ്യാവൂരിൽ സംഘടിപ്പിച്ച പോസ്റ്റർ പ്രചാരണ പരിപാടിയിൽ നിന്ന്.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് 18ന് നടക്കുന്ന ഇരിക്കൂർ നിയോജക മണ്ഡലം തല ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ കാമ്പയിനിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഓട്ടോറിക്ഷകളിൽ പോസ്റ്ററുകൾ പതിപ്പിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടി സംഘടിപ്പിച്ചു.
ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഓട്ടോറിക്ഷയിൽ പോസ്റ്റർ പതിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം സിഐ എം.വി. വിഷ്ണുപ്രസാദ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വിജിൽ മോഹനൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ബിജു, മുനിസിപ്പൽ സെക്രട്ടറി ടി.വി. നാരായണൻ, ഓട്ടോതൊഴിലാളി യൂണിയൻ നേതാക്കളായ പ്രകാശൻ, എം. പ്രേമരാജൻ, വിനോദ്, ജിൽസൺ, കെ. ഇസ്മയിൽ തുടങ്ങിയവർ പങ്കെടുത്തു.
പയ്യാവൂർ: സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ലഹരിവിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി 18ന് ശ്രീകണ്ഠപുരത്ത് നടത്തുന്ന ഇരിക്കൂർ നിയോജക മണ്ഡലം ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ജനകീയ കാമ്പയിന്റെ ഭാഗമായി പയ്യാവൂരിൽ പോസ്റ്റർ പ്രചാരണ പരിപാടി സംഘടിപ്പിച്ചു.
പയ്യാവൂർ പോലീസ് എസ്എച്ച്ഒ ട്വിങ്കിൾ ശശി ഉദ്ഘാടനം ചെയ്തു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ സൈമൺ പെരുവക്കുന്നേൽ, സഷിബ തോമസ്, പഞ്ചായത്തംഗങ്ങളായ ടെൻസൺ ജോർജ്, ജയിംസ് തുരുത്തേൽ, വത്സല സാജു, സിനി പുതുശേരി, ജാൻസി ഷാജു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റ് ഭാരവാഹികളായ ജോസുകുട്ടി കുര്യൻ, കെ. സുരേഷ്കുമാർ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Operation Toofan Poster campaign launched