പ്രതീകാത്മക ചിത്രം
കാസര്‍ഗോഡ്: ഓപ്പറേഷന് തൂഫാന് എന്ന ലഹരി വിമുക്ത പരിപാടിയുമായി സഹകരിച്ചുകൊണ്ട് കേരളത്തിലാദ്യമായി 150 ഹാര്‍ലി ഡേവിഡ്സണ് ബൈക്കുകളുടെ റാലി കാസര്‍ഗോട്ട് സംഘടിപ്പിക്കും. ചന്ദ്രഗിരി ലയണ്‍സ് ക്ലബിനെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലാ പോലീസിന്റെയും സതേണ്‍ ഹാര്‍ലി ഓണേഴ്സ് ഗ്രൂപ്പി (ടസ്കര്‍ ചാപ്റ്റര്‍, ബംഗളൂരു)ന്റെയും സഹകരണത്തോടെയുമാണ് റാലി സംഘടിപ്പിക്കുന്നത്.
എട്ടിനു രാവിലെ 10നു ബേക്കല്‍ താജ് ഗേറ്റ്വേയില് ജില്ലാ പോലീസ് മേധാവി പി.നിധിന്‍രാജ് ഫ്ളാഗ് ഓഫ് ചെയ്യും. പാലക്കുന്ന്, ഉദുമ, മേല്‍പറമ്പ്, ഓള്‍ഡ് പ്രസ് ക്ലബ് ജംഗ്ഷന്, ട്രാഫിക് കറന്തക്കാട്, പഴയ ബസ് സ്റ്റാന്‍ഡ്, എംജി റോഡ് വഴി തിരിച്ച് ബേക്കല്‍ ബീച്ച്പാര്ക്കല് സമാപിക്കും.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഷാഫി നാലപ്പാട്, ഷാഫി നെല്ലിക്കുന്ന്, ഡോ. സി.ടി. മുസ്തഫ, ഫാറൂഖ് കാസ്മി, കുമാര്‍ റെഡ്ഡി, മുഹമ്മദ് അസീം, ഷെരീഫ് കാപ്പില്‍, അനസ്, ആശുധര്, നസ്നീന്, തസീന്‍ എന്നിവര്‍ സംബന്ധിച്ചു.