x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷൻ തൂഫാൻ : ര​ണ്ടുകി​ലോ ക​ഞ്ചാ​വു​മാ​യി രണ്ടു യുവാക്കൾ പി​ടി​യി​ൽ


Published: June 8, 2026 06:51 AM IST | Updated: June 8, 2026 06:51 AM IST

കാ​ട്ടാ​ക്ക​ട: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, ര​ണ്ടു കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​വും കാ​ട്ടാ​ക്ക​ട പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പൂ​വ​ച്ച​ൽ ഭാ​ഗ​ത്തു​നി​ന്നു മാ​രു​തി ആ​ൾ​ട്ടോ കാ​റി​ൽ ക​ഞ്ചാ​വു​മാ​യി​യെ​ത്തി​യ സം​ഘ​ത്തെ​ക്കു​റി​ച്ച് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കാ​ട്ടാ​ക്ക​ട ച​ന്ത​യ്ക്കു​സ​മീ​പം എ​സ്.​എ​ൻ. ന​ഗ​ർ ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പ​ത്ത് വ​ച്ചാ​ണു വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന് ത​ട​ഞ്ഞ് നി​ർ​ത്തി പ​രി​ശോ​ധി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ല്ലി​മൂ​ട് സ്വ​ദേ​ശി​യാ​യ അ​ന​ന്തു കി​ര​ണി​നെ​യും മ​റ്റൊ​രു യു​വാ​വി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. കാ​ട്ടാ​ക്ക​ട​യ് ക്ക് സ​മീ​പ​മു​ള്ള ഒ​രു കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് കൈ​മാ​റി​യ​തെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഞ്ചാ​വ് വി​ത​ര​ണ ശൃം​ഖ​ല​യെ​ക്കു​റി​ച്ചും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​ട്ടാ​ക്ക​ട സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യംചെ​യ്യു​ക​യാ​ണ്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up