അമ്പലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അമ്പലപ്പുഴയിൽ നടത്തിയ പരിശോധനയിൽ 1.15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പുത്തൻവെളി മാജിത മൻസിൽ ഉമർ മുക്താർ (25) ആണ് പിടിയിലായത്. ജില്ലാ ഡാൻസാഫ് സംഘവും പുന്നപ്ര പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.
ആലപ്പുഴ നർകോട്ടിക് ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡും അമ്പലപ്പുഴ ഡിവൈഎസ്പിയുടെ തൂഫാൻ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
ആലപ്പുഴ നർകോട്ടിക് ഡിവൈഎസ്പി പങ്കജാക്ഷന്റെയും അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷിന്റെയും നേതൃത്വത്തിൽ പുന്നപ്ര എസ്ഐ ജയേഷ് ചന്ദ്രൻ, എസ്ഐ ബോബൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Tags : nattu vishesham Operation Toofan