ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് തവനിഷ് സംഘടനയും തൃശൂര്‍ റൂറല്‍ പോലീസും.
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ പോലീസും ക്രൈസ്റ്റ് കോളജിലെ തവനിഷ് സംഘടനയും സംയുക്തമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തും ഇരിങ്ങാലക്കുട, മാള, പുതുക്കാട്, മതിലകം എന്നീ പോലീസ് സ്റ്റേഷന് പരിസരങ്ങളിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്‍ ഐപി
എസ്, നാര്‍ക്കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റിസ് ഡിവൈഎസ്പി എസ്. പ്രദീപ്, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍.എസ്. സലീഷ്, ഇരിങ്ങാലക്കുട എസ്എച്ച്ഒ ടി. ദിലീഷ്, മാള എസ്ഐ വിശാഖ്, പുതുക്കാട് എസ്എച്ച്ഒ ആദം ഖാന്, മതിലകം എസ്എച്ച്ഒ എസ്. രജീഷ്, ക്രൈസ്റ്റ് കോളജ് ബര്‍സാര്‍ ഫാ. വിന്‍സെന്റ്, പ്രഫസര്‍മാരായ ഡോ. മുവിഷ്, നസീറ, അസി. പ്രഫസര്‍മാരായ ആദര്‍ശ്, നിമിത, ഡോ. ദിനി, തൗഫീഖ്, ഡോ. വന്ദന, ഡോ. ഭാഗ്യേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
റൂറല്‍ ജില്ലാ ആസ്ഥാനത്തെയും വിവിധ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരും തവനിഷ് സംഘടനയിലെ 120 വിദ്യാര്‍ഥികളും സംയുക്തമായാണ് സ്ഥാപനങ്ങളുടെ പരിസരങ്ങള്‍ വൃത്തിയാക്കുകയും ക്രമീകരിക്കുകയും ചെയ്തത്.
വിദ്യാര്‍ഥികളില്‍ ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
Tags : Nattuvishesham Districtnews Organized