x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ര​ങ്ങാ​ത്ത​ട്ട്-​ശാ​ന്തി​ഗി​രി റോ​ഡി​ൽ കാ​ടുക​യ​റി​യ​ത് ഭീ​ഷ​ണി​യാ​കു​ന്നു

വെബ് ഡെസ്ക്
Published: September 25, 2026 01:31 AM IST | Updated: September 25, 2026 01:31 AM IST

നാ​ര​ങ്ങാ​ത്ത​ട്ട്-​ശാ​ന്തി​ഗി​രി റോ​ഡ് കാ​ട് ക​യ​റി​യ നി​ല​യി​ൽ.

കേ​ള​കം: വ​ന്യ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം പ​തി​വാ​യ നാ​ര​ങ്ങാ​ത്ത​ട്ട്–​ശാ​ന്തി​ഗി​രി റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ടു​ക​യ​റി യാ​ത്ര ദു​ഷ്ക​ര​മാ​കു​ന്നു. കാ​ടും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും റോ​ഡി​ലേ​ക്ക് വ​ള​ർ​ന്നി​റ​ങ്ങി​യ നി​ല​യി​ലാ​ണ്.

ക​ടു​വ, പു​ലി, കാ​ട്ടു​പ​ന്നി തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ൾ മ​ല​യി​റ​ങ്ങി എ​ത്തു​ന്ന മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. വ​ന്യ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം പ​തി​വാ​യ പാ​ത​യി​ൽ കാ​ട് കൂ​ടി വ​ള​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​ക്കാ​ർ ക​ടു​ത്ത ഭീ​തി​യി​ലാ​ണ്.

കാ​ഴ്ച മ​റ​യ്ക്കു​ന്ന ത​ര​ത്തി​ൽ കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​ള​വു​ക​ളി​ലും റോ​ഡി​ന്‍റെ ഇ​ടു​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ട ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ഏ​ഴ് വാ​ർ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​ണി​ത്. നാ​ര​ങ്ങാ​ത്ത​ട്ട്, ശാ​ന്തി​ഗി​രി മേ​ഖ​ല​ക​ളി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​ര​ട​ക്കം നി​ര​വ​ധി പേ​ർ ആ​ശ്ര​യി​ക്കു​ന്ന പാ​ത​യാ​ണി​ത്.

വ​ന്യ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള മേ​ഖ​ല​യി​ലെ റോ​ഡ​രി​കി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കി അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews road

Recent News

Corehub Up