പി.ജെ. ദേവസി
അടാട്ട്: അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 20-ാം വാര്‍ഡ് മെംബര്‍ പി.ജെ. ദേവസി(സണ്ണി)യെ തെരഞ്ഞെടുത്തു. അനില്‍ അക്കര കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റായി ചുമതലയേറ്റതിനെത്തുടര്‍ന്ന് ജൂണ്‍ 30ന് ഗ്രാമപഞ്ചായത്ത് സ്ഥാനം രാജി വച്ചിരുന്നു.
ഇതോടെയാണ് പി.ജെ. ദേവസിക്ക് പ്രസിഡന്റാകാന്‍ അവസരം ലഭിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ഒമ്പതാം വാര്‍ഡ് മെംബര്‍ ടി. ഡി. വില്‍സണ്‍ പ്രസിഡന്റാകുമെന്നാണ് ധാരണ.
Tags : Local News Nattuvishesham P.J. Devasi President Gram Panchayat