x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ളി​ക്ക​ലി​ൽ കു​റു​ക്ക​ൻ കൂ​ട്ടം ഗ​ർ​ഭി​ണി​യാ​ടു​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് ആ​ടു​ക​ളെ ക​ടി​ച്ചുകൊ​ന്നു

വെബ് ഡെസ്ക്
Published: July 21, 2026 01:20 AM IST | Updated: July 21, 2026 01:20 AM IST

കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത മു​ഹ​മ്മ​ദി​ന്‍റെ ആ​ടു​ക​ൾ.

ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ നു​ച്യാ​ട് ക​പ്പ​ണ​യി​ൽ ഗ​ർ​ഭി​ണി​ക​ളാ​യ ര​ണ്ട് ആ​ടു​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് ആ​ടു​ക​ളെ കു​റു​ക്ക​ൻ കൂ​ട്ടം ക​ടി​ച്ചു​കൊ​ന്നു. ഒ​രാ​ടി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ച​ന്ദ്രോ​ത്ത് സി. ​മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് കൂ​ട്ടി​ൽ ക​യ​റി കു​റു​ക്ക​ൻ ക​ടി​ച്ചു​കൊ​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

കൂ​ട്ടി​ൽ​നി​ന്ന് അ​സ്വാ​ഭാ​വി​ക​മാ​യ രീ​തി​യി​ൽ ആ​ടു​ക​ളു​ടെ ക​ര​ച്ചി​ലും ബ​ഹ​ള​വും കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്കി​റ​ങ്ങി നോ​ക്കു​ന്പോ​ഴേ​ക്കും കു​റു​ക്ക​ൻ​കൂ​ട്ടം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ടു​വ​ള​ർ​ത്ത​ലാ​ണ് മു​ഹ​മ്മ​ദി​ന്‍റെ പ്ര​ധാ​ന ഉ​പ​ജീ​വ​ന​മാ​ർ​ഗം. കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗ​ർ​ഭി​ണി​ക​ളാ​യ ര​ണ്ട് ആ​ടു​ക​ൾ കൂ​ടി ച​ത്ത​തോ​ടെ വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് വ​ന​പാ​ല​ക​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ്ര​ദേ​ശ​ത്ത് നേ​ര​ത്തെ​യും കു​റു​ക്ക​ന്മാ​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് നി​ര​ന്ത​രം ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ പ​റ​മ്പു​ക​ൾ വ്യാ​പ​ക​മാ​യി കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​വി​ടെ ത​ന്പ​ടി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കാ​ടു​പി​ടി​ച്ച സ്ഥ​ല​ങ്ങ​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി അ​റി​യി​ച്ചു.

വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ത്ത ആ​ടു​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് ത​യാ​റാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ക​ർ​ഷ​ക​ന് ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, വ​ന​പാ​ല​ക​ർ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. വ​ന്യ​മൃ​ഗ​ശ​ല്യം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ക​യും മു​ഹ​മ്മ​ദി​ന് ന​ഷ്ട​പ​രി​ഹാ​രം എ​ത്ര​യും വേ​ഗം അ​നു​വ​ദി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up