പാലായില്‍നിന്നുള്ള ബസിന് പെരിക്കല്ലൂരില്‍ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കുന്നു.
പുല്‍പ്പള്ളി: പെരിക്കല്ലൂരില്നിന്നു പാലായിലേക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് പുനരാരംഭിച്ചു.
ദിവസവും പുലര്‍ച്ചെ 3.30ന് പെരിക്കല്ലൂര്നിന്നു പാലായ്ക്കും രാവിലെ 9.20ന് പാലായില്‍നിന്നു പെരിക്കല്ലൂരിനും പുറപ്പെടുന്ന വിധത്തിലാണ് സര്‍വീസ്.
യഥാക്രമം ബത്തേരി, പാലാ എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്, മാണി സി. കാപ്പന് എന്നിവര്‍ ഗതാഗത മന്ത്രി സി.പി. ജോണിന് നല്കിയ നിവേദനമാണ് സര്‍വീസ് വീണ്ടും തുടങ്ങുന്നതിന് സഹായകമായത്. കെ.ബി. ഗണേഷ്കുമാര് ഗതാഗത മന്ത്രിയായിരിക്കേ നിര്‍ത്തലാക്കിയതാണ് സര്‍വീസ്.
സര്‍വീസിന് ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പെരിക്കല്ലൂരില്‍ സ്വീകരണം നല്കി. സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗങ്ങളായ മുനീര്‍ ആച്ചിക്കുളത്ത്, ലിബിന് ദിലീപ്, വികസന സമിതി ട്രഷറര്‍ മനോജ് ഉതുപ്പാന്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോണി പുത്തന്‍കണ്ടം, ബസ് പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് സുനില്‍ ഡി. വാഴയ്ക്കല്‍, പുല്‍പ്പള്ളി ബസ് പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് സാബു ശിശിരം തുടങ്ങിയവര്‍ പങ്കെടുത്തു.