x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളത്തിൽ മുങ്ങി പാലാ

വെബ് ഡെസ്ക്
Published: August 1, 2026 11:11 PM IST | Updated: August 1, 2026 11:11 PM IST

വെള്ളം കയറിയ കുരിശുപള്ളിക്കവലയില്‍ നിന്നുള്ള ദൃശ്യം.

പാ​ലാ: അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ജ​നം വ​ല​ഞ്ഞു. ഒ​റ്റ രാ​ത്രി പെ​യ്ത മ​ഴ​യി​ൽ പാ​ലാ മു​ങ്ങി. കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും പാ​ലാ​യെ വെ​ള്ള​ത്തി​ലാ​ഴ്ത്തു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ​യാ​ണ് പാ​ലാ​യി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​ത്. കൂ​ടാ​തെ മീ​ന​ച്ചി​ലാ​റി​ന്‍റെ പോ​ഷ​ക​ന​ദി​ക​ളും ക​ര​ക​വി​ഞ്ഞ​തോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ക്ര​മേ​ണ ടൗ​ൺ വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യു​മാ​യി​രു​ന്നു.
ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് പാ​ലാ​യി​ല്‍ നി​ന്നു​ള്ള മി​ക്ക റൂ​ട്ടു​ക​ളി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ബൈ​പാ​സ് വ​ഴി മാ​ത്ര​മാ​ണ് ഏ​താ​നും റൂ​ട്ടു​ക​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. പാ​ലാ ടൗ​ണി​ല്‍ വെ​ള്ളം ക​യ​റി. സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​ന്‍, ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡ്, കു​രി​ശു​പ​ള്ളി​ക്ക​വ​ല, ബി​ഷ​പ്പ് ഹൗ​സി​ന് മു​ന്‍​വ​ശം, അ​രു​ണാ​പു​രം, പാ​ലാ കോ​ട്ട​യം റൂ​ട്ടി​ല്‍ കൊ​ട്ടാ​ര​മ​റ്റം, അ​രു​ണാ​പു​രം, മ​രി​യ​ന്‍ ജം​ഗ്ഷ​ന്‍, ആ​ണ്ടൂ​ര്‍​ക്ക​വ​ല, ഇ​ന്‍​ഡ്യാ​ര്‍ ഫാ​ക്ട​റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. കൊ​ടു​ങ്ങൂ​ര്‍ റൂ​ട്ടി​ല്‍ മു​ത്തോ​ലി ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ര്‍ മു​ത​ല്‍ മു​ത്തോ​ലി​ക്ക​ട​വ് വ​രെ വെ​ള്ളം ക​യ​റി. പൊ​ന്‍​കു​ന്നം റൂ​ട്ടി​ല്‍ മു​രി​ക്കും​പു​ഴ, പ​ന്ത്ര​ണ്ടാം മൈ​ല്‍, ക​ട​യം, മീ​ന​ച്ചി​ല്‍, പൂ​വ​ര​ണി എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ട​മ​റ്റം, വി​ല​ങ്ങു​പാ​റ, പൂ​വ​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടി​ല്‍ മൂ​ന്നാ​നി, ചെ​ത്തി​മ​റ്റം, പ​ന​യ്ക്ക​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. രാ​മ​പു​രം റൂ​ട്ടി​ല്‍ മാ​ര്‍​ക്ക​റ്റ് ഭാ​ഗം, മു​ണ്ടു​പാ​ലം, ക​രൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കോ​ഴി ഫാ​മി​ല്‍ നാ​ശ​ന​ഷ്ടം

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ പാ​റ​പ്പ​ള്ളി​യി​ലെ കോ​ഴി ഫാ​മി​ലെ 2500 ൽ​പ​രം കോ​ഴി​ക​ൾ ച​ത്തു. മൂ​ള​യ്ക്ക​ല്‍ ജി​നീ​ഷ് അ​ല​ക്‌​സി​ന്‍റെ നാ​ല്പ​തു ദി​വ​സം പ്രാ​യ​മാ​യ കോ​ഴി​ക​ളാ​ണ് ച​ത്ത​ത്.

ഗാ​ന്ധി​പ്ര​തി​മ സു​ര​ക്ഷി​ത​മാ​യി മാ​റ്റി

പാ​ലാ മൂ​ന്നാ​നി​യി​ല്‍ പാ​ലാ ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ സ്ഥാ​പി​ച്ച ഗാ​ന്ധി​പ്ര​തി​മ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. പ്ര​തി​മ​യ്ക്ക് യാ​തൊ​രു കേ​ടു​പാ​ടും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും വെ​ള്ളം ഇ​റ​ങ്ങി​യാ​ലു​ട​ന്‍ ഗാ​ന്ധി​സ്‌​ക്വ​യ​ര്‍ പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കി അ​ടു​ത്ത ആ​ഴ്ച ത​ന്നെ പ്ര​തി​മ വീ​ണ്ടും സ്ഥാ​പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു

പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, താ​മ​സം, ചി​കി​ത്സ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ഗ​ര​സ​ഭ ഉ​റ​പ്പാ​ക്കു​മെ​ന്ന് ആ​ക്ടിം​ഗ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​യാ രാ​ഹു​ല്‍ അ​റി​യി​ച്ചു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. നി​ല​വി​ല്‍ 31 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. ക്യാ​മ്പി​ലു​ള്ള​വ​രി​ല്‍ 12 സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ബാ​ക്കി​യു​ള്ള​വ​ര്‍ പു​രു​ഷ​ന്മാ​രാ​ണ്. ക്യാ​മ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ര​ജി​ത പ്ര​കാ​ശും സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. പ്ര​ള​യ​സാ​ഹ​ച​ര്യം തു​ട​രു​ന്ന​തി​നാ​ല്‍ ക്യാ​മ്പി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ക്കാ​നും ആ​വ​ശ്യ​മാ​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​നും ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Pala

Recent News

Corehub Up