യോഗം സംസ്ഥാന പ്രസിഡന്റ് ജോർജ് വാലി ഉദ്ഘാടനം ചെയ്യുന്നു.
പത്തിരിപ്പാല: പാലക്കാട് റബർ ഡീലേഴ്സ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം സംസ്ഥാന പ്രസിഡന്റ് ജോർജ് വാലി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലിയാഖത്ത് അലിഖാൻ മുഖ്യപ്രഭാഷണം നടത്തി.
പരീക്ഷകളിൽ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. വാർഷിക റിപ്പോർട്ട് ജില്ലാ സെക്രട്ടറി ഷാജി ജോർജും വാർഷിക വരവുചെലവ് കണക്കുകൾ ജില്ലാ ട്രഷറർ പി.വി. ജോർജ് പുലാപ്പറ്റയും അവതരിപ്പിച്ചു.
സംസ്ഥാന ട്രഷറർ ബിജു തോമസ്, മലപ്പുറം പ്രസിഡന്റ് ജോഷി പന്തലൂർ, ജില്ലാ രക്ഷാധികാരി സുധാകരൻ, പി.എം. അബ്രഹാം പനക്കാത്തോട്ടം, പി.പി. കെ. അബ്ദുൾ റഹ്്മാൻ, സിബി മാത്യു പഴയന്നൂർ, ജിജി ചേലക്കര, എം.സി. രാധാകൃഷ്ണൻ തിരുവാഴിയോട് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Palakkad Rubber