യുവക്ഷേത്ര കോളജിൽ കൈയെഴുത്തു മാസിക പ്രകാശനം വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു പരിയത്ത് നിർവഹിക്കുന്നു.
മുണ്ടൂർ: യുവക്ഷേത്ര കോളജ് സൈക്കോളജി വിദ്യാർഥികൾ രചിച്ച ഗസൽ എന്ന കൈയെഴുത്ത് മാസിക വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു പരിയത്ത് പ്രകാശനം ചെയ്തു. സൈക്കോജി വിഭാഗം മേധാവി സിസ്റ്റർ സുമൺ ആന്റണി അധ്യക്ഷയായിരുന്നു. ഐകെഎസ് കോ-ഓർഡിനേറ്റർ ആർ. ദിവ്യ, സ്റ്റുഡന്റ് എഡിറ്റർ എം. അനുപ്രിയ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥിനി ബ്രാഹ്മ്യ അവതരിപ്പിച്ച കേരള നടനവുമു ണ്ടായിരുന്നു. അസിസ്റ്റന്റ് പ്രഫസർമാരായ എം.എം. ദർശന സ്വാഗതവും അബിൻ അജയ് നന്ദിയും പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Handwritten