x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യ നി​വേ​ദ​ന​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കി പ​ഞ്ചാ​യ​ത്തം​ഗം


Published: January 6, 2026 01:42 AM IST | Updated: January 6, 2026 01:42 AM IST

കോ​ഴി​ച്ചാ​ൽ-​ക​ട്ട​പ്പ​ള്ളി -മു​ക്കു​ഴി റോ​ഡി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്നു.

ചെ​റു​പു​ഴ: ത​നി​ക്ക് കി​ട്ടി​യ ആ​ദ്യ നി​വേ​ദ​ന​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കി പ​ഞ്ചാ​യ​ത്തം​ഗം. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് കോ​ഴി​ച്ചാ​ലി​ലെ മെ​ംബ​റാ​യ റോ​ഷി ജോ​സാ​ണ് ഡ​യാ​ലി​സി​സ് രോ​ഗി​യാ​യ കോ​ഴി​ച്ചാ​ലി​ലെ ക​വു​ങ്ങു​കാ​ട്ടി​ൽ ജി​ൻ​സി​ന്‍റെ അ​പേ​ക്ഷ പ്ര​കാ​രം കോ​ഴി​ച്ചാ​ൽ-​ക​ട്ട​പ്പ​ള്ളി - മു​ക്കു​ഴി റോ​ഡി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ ജെ​സി​ബി എ​ത്തി​ച്ച് പ​ണി​ക​ൾ ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.

ഒ​ന്ന​ര വ​ർ​ഷ​മാ​യി ക​രു​വ​ഞ്ചാ​ൽ ആ​ശു​പ​ത്രി​യി​ൽ ജി​ൻ​സ് ഡ​യാ​ലി​സി​സ് ചെ​യ്തു വ​രു​ന്നുണ്ട്. റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ വീ​ടി​ന്‍റെ സ​മീ​പ​ത്ത് വാ​ഹ​ന​മെ​ത്തു​ക​യി​ല്ലാ​യി​രു​ന്നു. ഇ​തി​നാ​ൽ ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്താ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കി​ത്ത​ര​ണ​മെ​ന്നാ​ണ് ജി​ൻ​സ് നി​വേ​ദ​നം ന​ൽ​കി​യ​ത്. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ​തോ​ടെ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ജി​ൻ​സും പ്ര​ദേ​ശ​വാ​സി​ക​ളും. കോ​ഴി​ച്ചാ​ൽ - ക​ട്ട​പ്പ​ള്ളി - മു​ക്കു​ഴി നാ​ല് കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ ര​ണ്ട് കി​ലോ​മീ​റ്റ​ർ ടാ​റിം​ഗ് ചെ​യ്തു. ബാ​ക്കി ര​ണ്ട് കി​ലോ​മീ​റ്റ​ർ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ടാ​റിം​ഗ് ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Tags : Panchayat member nattuvishasham local news

Recent News

Corehub Up