x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് താ​ന്ന്യം പ​ഞ്ചാ​യ​ത്തം​ഗം മി​നി ജോ​സ്


Published: April 15, 2026 12:43 AM IST | Updated: April 15, 2026 12:43 AM IST

തൃ​പ്ര​യാ​ർ: അ​ഴി​മാ​വി​ൽ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഗൃ​ഹ​നാ​ഥ​നെ ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ൾ​ക്കൂട്ട​ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് താ​ന്ന്യം ഗ്രാ​മപ​ഞ്ചാ​യ​ത്ത് 11 -ാം വാ​ർ​ഡ് അം​ഗം മി​നി ജോ​സ് പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ചെ​മ്മാ​പ്പി​ള്ളി വീ​ട്ടി​ൽ അ​ജ​യ​ൻ എ​ന്ന​യാ​ൾ നി​ര​ന്ത​രം കോ​ൺ​ഗ്ര​സി​ന്‍റെ പ​താ​ക ക​ത്തി​ച്ചു​വ​രു​ക​യാ​ണ്. ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ ക​ട കു​ത്തിത്തു​റ​ന്ന് നാ​ശം വ​രു​ത്തി​യി​രു​ന്നു. കാ​റു​ക​ൾ ത​ല്ലി പൊ​ളി​ച്ചി​ട്ടു​ണ്ട്.

ഇ​യാ​ൾ മാ​ന​സി​ക വി​ഭ്രാ​ന്തി പ്ര​ക​ടി​പ്പിച്ച​പ്പോ​ൾ വാ​ർ​ഡ് അം​ഗ​മെ​ന്ന നി​ല​യി​ൽ എ​ത്തി ചി​കി​ത്സ​ക്കാ​യി മാ​ന​സി​ക രോ​ഗ ആ​ശു​പ​തി​യി​ൽ കൊ​ണ്ടു​പോ​യി സ​ഹാ​യി​ച്ച​ത് ത​ാനാ​ണ്. ഗ്രാ​മസ​ഭ​യി​ൽവ​രെ ഇ​യാ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു. ഇ​യാ​ൾ ആ​ക്ര​മ​ണം ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ ഉ​പ​ദേ​ശി​ച്ച് വീ​ട്ടി​ൽ കൊ​ണ്ടാ​ക്കു​കമാ​ത്ര​മാ​ണ് ചെ​യ്ത​ത്. ഒ​രു മ​ർ​ദ​ന​വും ന​ട​ത്തി​യി​ട്ടി​ല്ല. ഇ​യാ​ളു​ടെ വീ​ട്ടി​ലെ അ​ല​മാ​ര​യും ജ​ന​ലും ഇ​യാ​ൾ ത​ന്നെ​യാ​ണ് അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ത​നി​ക്കുനേ​രെ തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ചി​ല​ർ ന​ട​ത്തി​വ​രു​ന്ന​തെ​ന്നും മി​നി ജോ​സ് പ​റ​ഞ്ഞു.

മി​നി ജോ​സ് വി​ജ​യി​ച്ച​തോ​ടെ രാ​ഷ്ട്രീ​യ​പ​ര​മാ​യി നി​ര​ന്ത​ര​മാ​യി വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് താ​ന്ന്യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ തൊ​റ​യ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.എ​സ്. അ​യൂ​ബ് എ​ന്നി​വ​രും പത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

​അജ​യ​നുനേ​രെ ഒ​രാ​ക്ര​മ​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ജ​യ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൾ റീ​ജ​ച​ന്ദ്ര​നും പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ച​ക്കാ​ണ്ടി​യും പത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Panchayat member nattuvishesham local news

Recent News

Corehub Up