x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി: ‌ വെ​ടി​ക്കെ​ട്ട് ഒഴിവാക്കിയതിൽ പ്ര​തി​ഷേ​ധം


Published: May 11, 2026 02:02 AM IST | Updated: May 11, 2026 02:02 AM IST

താ​ല​പ്പൊ​ലി വെ​ടി​ക്കെ​ട്ടി​നോ​ടു​ള്ള നി​സ​ഹ​ര​ണ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്നു.

തി​രു​വി​ല്വാ​മ​ല: പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി വെ​ടി​ക്കെ​ട്ടി​ന് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ​നി​ന്നും അ​നു​മ​തി ല​ഭി​ച്ചി​ട്ടും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​സ​ഹ​ക​ര​ണം​മൂ​ലം വെ​ടി​ക്കെ​ട്ട് ന​ട​ത്താ​നാ​യി​ല്ല. ഇ​തു​മൂ​ലം വെ​ടി​ക്കെ​ട്ട് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന​താ​യി കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പോ​ലീ​സി​ന്‍റെ നി​സ​ഹ​ക​ര​ണം മൂ​ല​മാ​ണ് വെ​ടി​ക്കെ​ട്ട് വേ​ണ്ട​ന്നു​വ​യ്ക്കാ​ൻ

വി​വി​ധ വി​ദേ​ശ​ക്ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി തീ​രു​മാ​നി​ച്ച​ത്. ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി. അ​നു​കൂ​ല സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ക​ടു​ത്ത നി​ല​പാ​ട് ആ​ഘോ​ഷ​ത്തെ ബാ​ധി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഭ​ക്ത​ജ​ന​ങ്ങ​ളെ​യും പൂ​ര​പ്രേ​മി​ക​ളെ​യും പോ​ലീ​സി​ന്‍റെ ന​ട​പ​ടി നി​രാ​ശ​രാ​ക്കി. കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ രാ​മു​മ​ല​വ​ട്ടം, പി. ​രാം​കു​മാ​ർ, സി.​വി. ദി​നേ​ശ​ൻ, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Parakottukkavu nattuvishesham local news

Recent News

Corehub Up