x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി കൊ​ടി​യേ​റി; ത​ട്ട​കം ഉ​ത്സ​വ​ല​ഹ​രി​യി​ൽ


Published: May 4, 2026 01:45 AM IST | Updated: May 4, 2026 01:45 AM IST

പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി കൊ​ടി​യേറ്റം.

തി​രു​വി​ല്വാ​മ​ല: പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി കൊ​ടി​യേ​റി. പ​റ​ക്കോ​ട്ടു​കാ​വി​ൽ സ​ന്ധ്യ​യ്ക്ക് ദീ​പാ​രാ​ധ​ന, നി​റ​മാ​ല, ചു​റ്റു​വി​ള​ക്ക് എ​ന്നി​വ​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു കൊ​ടി​യേ​റ്റം. രാ​വി​ലെ പൊ​ങ്കാ​ല ഉ​ത്സ​വം ന​ട​ത്തി.

പ​റ​ക്കോ​ട്ടു​കാ​വ് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി​യാ​ണ് ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. രാ​വി​ലെ പാ​മ്പാ​ടി മ​ന്ദം ക്ഷേ​ത്ര​ത്തി​ൽ ഗ​ണ​പ​തി​ഹോ​മം, മേ​ളം, കൊ​ടി​യേ​റ്റം, പ്ര​സാ​ദ ഊ​ട്ട് എ​ന്നി​വ ന​ട​ന്നു. ഇ​നി ആ​റു​രാ​പ്പ​ക​ലു​ക​ൾ അ​ക​ലെ​യാ​ണ് താ​ല​പ്പൊ​ലി. മ​ല്ലി​ച്ചി​റ അ​യ്യ​പ്പ​ൻ​കാ​വി​ൽ രാ​വി​ലെ ക​ല​ശാ​ഭി​ഷേ​കം, താ​യ​മ്പ​ക എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ച​മ​യ​പ്ര​ദ​ർ​ശ​ന​വും പൂ​ത​ൻ ക​ളി, റോ​ഡ് ഷോ ​എ​ന്നി​വ​യു​മു​ണ്ടാ​കും.

10നാ​ണ് മ​ധ്യ​കേ​ര​ള​ത്തി​ലെ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളു​ടെ സ​മാ​പ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി.

പാ​മ്പാ​ടി ദേ​ശ​ത്തി​ന്‍റെ
സം​സ്കൃ​തി 2026ന് ​
ഇ​ന്ന് തി​രി​തെ​ളി​യും

തി​രു​വി​ല്വാ​മ​ല: പാ​മ്പാ​ടി ദേ​ശ​ത്തി​ന്‍റെ സാം​സ്കാ​രി​ക​സ​ദ​സാ​യ സം​സ്കൃ​തി 2026ന് ​ഇ​ന്ന് വൈ​കി​ട്ട് 6.30ന് ​തു​ട​ക്ക​മാ​കും. പാ​മ്പാ​ടി മ​ന്ദം​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക​വേ​ദി​യി​ൽ പാ​മ്പാ​ടി ദേ​ശം ര​ക്ഷാ​ധി​കാ​രി എം.​വി. അ​ശോ​ക​ൻ​വാ​ര്യ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും. തു​ട​ർ​ന്ന് ഗ്രാ​മ​ഫോ​ൺ ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്യൂ​ഷ​ൻ അ​ര​ങ്ങേ​റും.

നാ​ളെ ആ​ലു​വ രം​ഗ​ക​ല അ​വ​ത​രി​പ്പി​ക്കു​ന്ന ശി​വ​ശ​ക്തി ബാ​ലെ, ബു​ധ​ൻ സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, വ്യാ​ഴം സു​ദ​ർ​ശ​ൻ​സ് ലൈ​റ്റ് മ്യൂ​സി​ക് ഓ​ർ​ക്ക​സ്ട്ര, വെ​ള്ളി ഐ ​ബീം ക്രി​യേ​ഷ​ൻ​സും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി​ക​ളും ന​ട​ക്കും. ‌ ശ​നി​യാ​ഴ്ച മ​ന്ദം ക്ഷേ​ത്ര പ​രി​സ​ര​ത്ത് ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​ന​വും നി​ര​വ​ധി ക​ലാ​രൂ​പ​ങ്ങ​ൾ അ​ണി​നി​ര​ത്തി​യു​ള്ള റോ​ഡ്ഷോ​യും ഉ​ണ്ടാ​കും.

Tags : Parakottukkavu nattuvishesham local news

Recent News

Corehub Up