x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​ക്കാ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം; ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ര​ക്ഷ​ക​രാ​യി

വെബ് ഡെസ്ക്
Published: October 5, 2026 11:00 PM IST | Updated: October 5, 2026 11:00 PM IST

ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ യാ​ത്ര​ക്കാ​ര​നെ ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് പാ​ലാ ജ​ന​റൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ള്‍.

പാ​ലാ: ബ​സി​ല്‍ നി​ന്നി​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ യാ​ത്ര​ക്കാ​ര​നെ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ന് ​കൊ​ട്ടാ​ര​മ​റ്റം സ്റ്റാ​ന്‍​ഡി​ലാ​യി​രു​ന്നു സം​ഭ​വം. കോ​ട്ട​യം-​പാ​താ​മ്പു​ഴ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മാ​റാ​നാ​ത്ത ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഡ​യാ​ലി​സി​സിനു വി​ധേ​യ​നാ​കു​ന്ന രോ​ഗി​യാ​യ പ്ലാ​ശ​നാ​ല്‍ സ്വ​ദേ​ശി ജോ​സ് ജോ​സ​ഫി​നാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ ക​ണ്ട​ക്ട​ര്‍ മു​ട്ടം മ​റ്റ​ത്തി​ല്‍ അ​മ​ലും ഡ്രൈ​വ​ര്‍ പാ​താ​മ്പു​ഴ സ്വ​ദേ​ശി പ്രി​ന്‍​സും യാ​ത്ര​ക്കാ​ര​നാ​യ റോ​ബി​ന്‍ ഇ​രു​മാ​പ്ര​യും ചേ​ര്‍​ന്ന് പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​വാ​ന്‍ ആം​ബു​ലു​ന്‍​സ് വി​ളി​ച്ചു​വെ​ങ്കി​ലും ല​ഭ്യ​മാ​കാ​ത്ത​തി​നാ​ല്‍ ബ​സി​ല്‍​ത്ത​ന്നെ യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up