ഉള്ളൂർ: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ സമിതിയുടെ പ്രാഥമിക വിലയിരുത്തല്‍. രോഗിയെ പരിചരിച്ചതില്‍ ജീവനക്കാര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്.
സമിതി തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് മന്തി കെ.മുരളീധരന് കൈമാറിയെന്നാണ് സൂചന. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരേ കര്‍ശന തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. കാലില്‍ ശസ്ത്രക്രിയ നടത്തിയ ഭാഗത്തല്ല , മറിച്ച് അതിനു പുറം ഭാഗത്താണ് പുഴുക്കളെ കണ്ടെത്തിയതെന്നും പറയുന്നു.
ശസ് ത്രക്രിയക്കുശേഷം മുറിവും അതിനു ചുറ്റുമുളള ഭാഗങ്ങളും കൃത്യമായ ഇടവേളകളില്‍ ഒന്നില്‍ കൂടുതല്‍ തവണ വൃത്തിയാക്കണമെന്നാണ് മെഡിക്കല്‍ ചട്ടമെങ്കിലും ഇവിടെ അതുണ്ടായില്ലായെന്നാണ് സമിതിയുടെ കണ്ടെ ത്തലിൽ വ്യക്തമായിരിക്കുന്നത്.