x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​വ​റ​ട്ടി തി​രു​നാ​ൾ: ദേ​വാ​ല​യം ഇ​ന്നു ദീ​പാ​ലം​കൃ​ത​മാ​കും


Published: April 24, 2026 01:10 AM IST | Updated: April 24, 2026 01:10 AM IST

പാ​വ​റ​ട്ടി: പ്ര​സി​ദ്ധ​മാ​യ സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ ശ​തോ​ത്ത​ര സു​വ​ർ​ണ​ജൂ​ബി​ലി തി​രു​നാ​ളി​നു തു​ട​ക്കം​കു​റി​ച്ച് ദേ​വാ​ല​യ ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ ഇ​ന്നു മി​ഴി​തു​റ​ക്കും. രാ​ത്രി ഏ​ഴി​നു പാ​വ​റ​ട്ടി സെ​ന്‍റ് തോ​മ​സ് ആ​ശ്ര​മാ​ധി​പ​ൻ ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട്ട് സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ക്കു​ന്ന​തോ​ടെ ദേ​വാ​ല​യ​വും പ​രി​സ​ര​വും ബ​ഹു​വ​ർ​ണ ദീ​പ​പ്ര​ഭ​യി​ൽ മു​ങ്ങും. പാ​വ​റ​ട്ടി തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ഡോ.​ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് തെ​ക്കു​ഭാ​ഗം വെ​ടി​ക്കെ​ട്ട് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​മു​റ്റ​മേ​ളം ന​ട​ക്കും.

നാ​ളെ രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന നൈ​വേ​ദ്യ​പൂ​ജ​യ്ക്കു ഫാ. ​വി​പി​ൻ വേ​ര​ൻ​പി​ലാ​വ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച​ഭ​ക്ഷ​ണം ആ​ശീ​ർ​വാ​ദ​വും നേ​ർ​ച്ച​യൂ​ട്ടും ആ​രം​ഭി​ക്കും. നേ​ർ​ച്ച​യൂ​ട്ട് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ തു​ട​രും.

വൈ​കീ​ട്ട് 5.30നു ​തൃ​ശൂ​ർ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ന​വീ​ക​രി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് സ​മൂ​ഹ​ദി​വ്യ​ബ​ലി​യും കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ക്കും. രാ​ത്രി എ​ട്ടി​നു തി​രു​നാ​ൾ സൗ​ഹൃ​ദ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ തി​രു​ന​ട​യ്ക്ക​ൽ​മേ​ളം അ​ര​ങ്ങേ​റും. രാ​ത്രി വി​വി​ധ കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ള എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ​ത്തി സ​മാ​പി​ക്കും.

തി​രു​നാ​ൾ​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 4.30 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി ഉ​ണ്ടാ​കും. രാ​വി​ലെ പ​ത്തി​നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​ഗാ​ന​പൂ​ജ​യ്ക്കു സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഇ​ലോ​യ് ചി​റ​മ്മ​ൽ, ഫാ. ​സ​ന​ൽ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. വൈ​കീ​ട്ട് നാ​ലി​നു ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യെ​തു​ട​ർ​ന്നു ഭ​ക്തി​നി​ർ​ഭ​ര​വും ആ​ക​ർ​ഷ​ക​വു​മാ​യ തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും.

പ്ര​ദ​ക്ഷി​ണം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ​ത്തി സ​മാ​പി​ക്കു​ന്ന​തോ​ടെ രാ​ത്രി ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും യൂ​ണി​റ്റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ള എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ രാ​ത്രി തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ​ത്തി സ​മാ​പി​ക്കും.

മ​ത​സൗ​ഹാ​ർ​ദ തി​രു​ന​ട​യ്ക്ക​ൽ​മേ​ളം
നാ​ളെ രാ​ത്രി എ​ട്ടി​ന്

പാ​വ​റ​ട്ടി: തി​രു​നാ​ൾ സൗ​ഹൃ​ദ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത​സൗ​ഹാ​ർ​ദ തി​രു​ന​ട​യ്ക്ക​ൽ​മേ​ളം നാ​ളെ രാ​ത്രി എ​ട്ടി​നു തീ​ർ​ഥ​കേ​ന്ദ്രം തി​രു​മു​റ്റ​ത്ത് അ​ര​ങ്ങേ​റു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

തി​രു​നാ​ൾ സൗ​ഹൃ​ദ​വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് കു​റ്റൂ​ർ ദീ​പ​ക്കും 101 ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ക്കു​ന്ന തി​രു​ന​ട​യ്ക്ക​ൽ മേ​ള​മാ​ണ് വി​ശു​ദ്ധ​ന്‍റെ സ​ന്നി​ധി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കു​റ്റൂ​ര് ദീ​പ​ക് ചെ​ണ്ട​മേ​ളം, കി​ഴൂ​ര് ഉ​ണ്ണി​ക്കു​ട്ട​ൻ ഇ​ല​ത്താ​ളം, തൃ​ക്കൂ​ര് ശ​ര​ത് കൊ​മ്പ്, തി​രു​വ​മ്പാ​ടി ദീ​പു കു​ഴ​ൽ എ​ന്നി​വ​ർ തി​രു​ന​ട​യ്ക്ക​ൽ മേ​ള​ത്തി​നു പ്രാ​മാ​ണി​ത്തം വ​ഹി​ക്കും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ൽ​പ്പു ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഋ​ഷി പ​ൽ​പ്പു, തി​രു​നാ​ൾ സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്‍റ് എ.​ടി. ആ​ന്‍റോ, സെ​ക്ര​ട്ട​റി സു​ബി​രാ​ജ് തോ​മ​സ്, ക​ൺ​വീ​ന​ർ എ​ൻ.​ജെ. ലി​യോ, ട്ര​ഷ​റ​ർ ജെ​റോം ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Pavaratti Thirunal nattuvishesham local news

Recent News

Corehub Up