കേരള എന്‍ജിഒ അസോസിയേഷന് ജില്ലാ കണ്വന്ഷന് സംസ്ഥാന പ്രസിഡന്റ് എ.പി. സുനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാസര്‍ഗോഡ്: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള കമ്മീഷനെ വച്ചിട്ട് മൂന്നുമാസം പിന്നിട്ട് കാലാവധി പൂര്‍ത്തിയായിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ശമ്പളം പരിഷ്കരിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേരള എന്‍ജിഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ.പി. സുനില്‍ ആവശ്യപ്പെട്ടു.
സംഘടനയുടെ ജില്ലാ കണ്വന്ഷന് കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.ടി. ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.എസ്. ഉമാശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി.
വി.പി. ബോബിന്, മോബിഷ് പി. തോമസ്, സുരേഷ് പെരിയങ്ങാനം, കെ.സി. സുജിത്കുമാര്‍, വത്സല കൃഷ്ണന്, ലോകേഷ് എം.ബി. ആചാര്, ജയപ്രകാശ് ആചാര്യ, ആര്. മധുസൂദനന്, ബ്രിജേഷ് പൈനി, എം.വി. നിഗീഷ്, റെനില്‍സണ്‍ കെ. തോമസ്, ജില്ലാ സെക്രട്ടറി വി.ടി.പി. രാജേഷ്, വി.എം. രാജേഷ്, ബി.വി. സായിദ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പ്രവീണ്‍ വരയില്ലം-വൈസ് പ്രസിഡന്റ്, ശ്രീനിമോന്‍ കാഞ്ഞങ്ങാട്-ജോയിന്റ് സെക്രട്ടറി.
Tags : Nattuvishesham District news