x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന​ത്തി​ൽ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പുവ​രു​ത്ത​ണം: എം​എ​ൽ​എ


Published: March 1, 2026 08:45 AM IST | Updated: March 1, 2026 08:45 AM IST

നി​ല​ന്പൂ​ർ: വി​ക​സ​ന​ത്തി​ൽ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ. നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യാ​യ വി​കാ​സ് വി​ഷ​ൻ 2040ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ചു​വേ​ണം വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും എം​എ​ൽ​എ, എം​പി ഫ​ണ്ടു​ക​ളും സം​യോ​ജി​പ്പി​ച്ച് വി​ക​സ​നപ​ദ്ധ​തി​ക​ൾ ശ്ര​മി​ക്കു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി സി. ​മാ​ന്പ്ര ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ബാ​ബു വ​ർ​ഗീ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷന്മാ​രു​ടെ​യും ഉ​പാ​ധ്യ​ക്ഷന്മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി 14 മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൻ.​എ. ക​രീം, അ​ഡ്വ. ജോ​സ്മി തോ​മ​സ്, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ​ത്മി​നി ഗോ​പി​നാ​ഥ്, ഇ​ഖ്ബാ​ൽ മു​ണ്ടേ​രി, വി.​എ. ക​രീം, എ. ​ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu visheshsam People's participation

Recent News

Corehub Up