x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ചെ​ല​വി​ൽ നീ​ക്ക​ണ​മെ​ന്ന് പോ​ലി​സ് സ്റ്റേ​ഷ​നി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളുടെ കു​ത്തി​യി​രി​പ്പ് സമരം

വെബ് ഡെസ്ക്
Published: August 18, 2026 11:01 PM IST | Updated: August 18, 2026 11:01 PM IST

മൂ​ത്തേ​ടം കു​റ്റി​ക്കാ​ട്ട് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തെ മാ​ലി​ന്യ നി​ക്ഷേ​പം.

എ​ട​ക്ക​ര: മ​ല​യോ​രപാ​ത​യോ​ടു ചേ​ർ​ന്ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ക്ഷേ​പി​ച്ച അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ഹ​ഫ്സ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര മു​ത​ൽ എ​ട​ക്ക​ര പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.

മൂ​ന്നാ​ഴ്ച മു​ന്പ് മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ൽ മ​ല​യോ​രപാ​ത​യ്ക്ക് സ​മീ​പം കു​റ്റി​ക്കാ​ട് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ സ്വ​കാ​ര്യ​വ്യ​ക്തി നി​ർ​മി​ച്ച താ​ത്കാ​ലി​ക ഷെ​ഡി​ൽ ലോ​ഡ് ക​ണ​ക്കി​ന് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യി​രു​ന്നു. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ച്ച​വ​ർ​ക്കെ​തി​രേ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യി​ൽ എ​ട​ക്ക​ര പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്ഥ​ലം ഉ​ട​മ​യി​ൽനി​ന്ന് 50,000 രൂ​പ പി​ഴ​യൊ​ടു​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നോ​ട്ടീ​സും ന​ൽ​കി. എ​ന്നാ​ൽ ഈ ​മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ ചെ​ല​വി​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ഇ ​മെ​യി​ൽ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ട​ക്ക​ര പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. എ​സ്ഐ കെ.​ആ​ർ. ജ​സ്റ്റി​നു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്ത ശേ​ഷ​മാ​ണ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പി​രി​ഞ്ഞ​ത്.
മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ നി​ക്ഷേ​പി​ച്ച​തെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു.

മൂ​ന്ന് ടോ​റ​സ് ലോ​റി​ക​ളി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച​ത്. എ​ന്നാ​ൽ പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ചെ​റി​യ ടി​പ്പ​റു​ക​ളാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് ക​ള​ക്‌ട​ർ​ക്ക് മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham protest police station

Recent News

Corehub Up