പിക്കപ്പ് ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ നിലയിൽ.
കോടഞ്ചേരി: അഗസ്ത്യാമുഴി- കൈതപ്പൊയിൽ റോഡിൽ പിക്കപ്പ് ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് അപകടം. കോടഞ്ചേരിക്കടുത്ത് പുതിയേടത്ത് പടിയിലെ ഇറക്കം ഇറങ്ങി വരികയായിരുന്ന ജീപ്പ് സംരക്ഷണ വേലി തകർത്ത് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.
വലിയ ശബ്ദം കേട്ട് എത്തിയ സമീപവാസിയായ മുരളിയും മകനും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കർണാടകയിൽ നിന്നും മഞ്ചേരിക്ക് തക്കാളി കയറ്റി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ക്രയിൻ ഉപയോഗിച്ച് വാഹനം ഉയർത്തിയ ശേഷം തക്കാളി വേറെ വാഹനത്തിൽ മഞ്ചേരിയിൽ എത്തിച്ചു. ഇവിടെ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാ ണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Tags : Local News Nattuvishesham Kozhikode