കിഡ്സ് പാർക്കിലേക്ക് കളിയുപകരണം ഫിറോസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു.
ആനക്കാംപൊയിൽ : ഗവ. എൽപി. സ്കൂളിലെ വിദ്യാർഥികൾക്കായി ഒരുക്കിയ കിഡ്സ് പാർക്കിലേക്ക് തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് കളിയുപകരണം സമ്മാനിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വാർഡ് മെമ്പർ സരസ്വതി, ബാങ്ക് ഡയറക്ടർമാരായ ഗണേഷ് ബാബു, അപ്പച്ചൻ തെക്കേക്കൂറ്റ്, ഡേവിഡ് പൂമറ്റം, സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് സിറിൽ ജോർജ്, പിടിഎ. പ്രസിഡന്റ് അഞ്ജു വർഗീസ്, മുൻ പ്രധാനാധ്യാപകൻ വി.ടി.ജോസ് , എംപിടിഎ. പ്രസിഡന്റ് അഞ്ജു ജോസഫ് എന്നിവർ സംസാരിച്ചു.