മുള്ളേരിയ: സ്കൂളില്‍നിന്നു വീട്ടിലേക്കു നടന്നുപോകവേ കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. മുള്ളേരിയ വിവേകാനന്ദ നഗറിലെ ബി. കൃഷ്ണ-രാധാമണി ദമ്പതികളുടെ മകള്‍ ദീക്ഷ (17) ആണ് മരിച്ചത്. മുള്ളേരിയ ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. ഇതേ സ്കൂളിലെ പാചകത്തൊഴിലാളിയാണ് അച്ഛൻ കൃഷ്ണ. ജൂണ്‍ 23നു വൈകുന്നേരം നാലിനു മുള്ളേരിയ-ബദിയഡുക്ക റോഡില്‍ ഗജാനന സ്കൂളിനു സമീപമായിരുന്നു അപകടം.
അയല്‍വാസിയായ ശ്രീയാന്‍ (നാല്) എന്ന കുട്ടിയെ കൂട്ടി വീട്ടിലേക്ക് നടന്നുപോകവേ അമിതവേഗതയിലെത്തിയ കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ഇരുവരെയും ചെങ്കള ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ദീക്ഷ മരിച്ചത്. ഇന്നു രാവിലെ ഒമ്പതിനു സ്കൂളില്‍ പൊതുദര്‍ശനത്തിനുശേഷം മൃതദേഹംവീട്ടുവളപ്പില് സംസ്കരിക്കും . സഹോദരന്: ദീപക് (എട്ടാംക്ലാസ് വിദ്യാര്‍ഥി).
Tags : Plus Two student dies hit by car