നെയ്യാറ്റിന്‍കര: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് നെയ്യാറ്റിൻകര അതിവേഗ പോക് സോ കോടതി 58 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. പാറശാല മുരിയങ്കര മണികണ്ഠവിലാസം വീട്ടിൽ അരുണെന്ന അച്ചു (29) വിനാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം. സുജ ശിക്ഷ വിധിച്ചത്.
പീഡനത്തെ തുടർന്ന് ഗർഭിണിയായ അതിജീവിത പ്രസവിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ നിന്നും ഡോക്ടർമാർ പോലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
അരുൺ എന്ന പേരുള്ള മറ്റൊരാളാണ് പ്രതി എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷൻ ഹാജരാക്കിയ ഡിഎൻഎ പരിശോധന ഫലം തെളിവായി സ്വീകരിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ. മായാദേവി എന്നിവർ ഹാജരായി.