x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് ഫു​ട്ബോ​ൾ: ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഇ​ന്ന്

വെബ് ഡെസ്ക്
Published: August 18, 2026 11:05 PM IST | Updated: August 18, 2026 11:05 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന പോ​ലീ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ ആ​തി​ഥേ​യ​രാ​യ മ​ല​പ്പു​റ​ത്തി​ന് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി. കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ത്ത​നം​തി​ട്ട​യാ​ണ് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ മ​ല​പ്പു​റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

രാ​വി​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ളാ പോ​ലീ​സ് അ​ക്കാ​ഡ​മി​യെ 3-1 ന് ​തോ​ൽ​പ്പി​ച്ച് കാ​സ​ർ​ഗോ​ഡും എം​എ​സ്പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല​യെ 2-0ന് ​തോ​ൽ​പി​ച്ച് ഇ​ടു​ക്കി​യും കെഎ​പി നാ​ലാം ബ​റ്റാ​ലി​യ​നെ 3-0ന് ​കീ​ഴ​ട​ക്കി ഐ​ആ​ർ​ബി​യും തൃ​ശൂ​ർ സി​റ്റി​യെ 3-0ന് ​തോ​ൽ​പി​ച്ച് എം​എ​സ്പി​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. മ​ഞ്ചേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ണ്ണൂ​ർ സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ച് കോ​ഴി​ക്കോ​ട് സി​റ്റി​യും ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ല​യെ 3-0 തോ​ൽ​പി​ച്ച് കെഎ​പി മൂ​ന്നാം ബ​റ്റാ​ലി​യ​നും കെഎ​പി മൂ​ന്നാം ബ​റ്റാ​ലി​യ​നെ 2-0 ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി കെഎ​പി നാ​ലാം ബ​റ്റാ​ലി​യ​നും ഇ​ന്ന് ന​ട​ക്കു​ന്ന ക്വാ​ർ​ട്ട ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത നേ​ടി.

സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ എ​ന്നി​വ 20ന് ​മ​ല​പ്പു​റം കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

Tags : Local News Nattuvishesham Police Football

Recent News

Corehub Up