x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​ലെ ഘ​ട​നാ മാ​റ്റം; 15 സ്റ്റേഷ​നു​ക​ളി​ൽ ചു​മ​ത​ല സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക്

വെബ് ഡെസ്ക്
Published: August 15, 2026 01:23 AM IST | Updated: August 15, 2026 01:23 AM IST

പ്രതീകാത്മക ചിത്രം

ക​ൽ​പ്പ​റ്റ: കേ​ര​ളം പോ​ലീ​സി​നെ കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​പ​ര​വും സു​താ​ര്യ​വു​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​വി​ഷ്ക​രി​ച്ച "എ​ന്‍റെ പോ​ലീ​സ് സ്റ്റേ​ഷ​ൻ’ പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലും സ​മ​ഗ്ര മാ​റ്റ​ങ്ങ​ൾ.
പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​സ്എ​ച്ച്ഒ ഘ​ട​നാ​വ്യ​ത്യാ​സം വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്റ്റേ​ഷ​നു​ക​ളി​ലും ചു​മ​ത​ല മാ​റ്റ​ങ്ങ​ളു​ണ്ടാ​കും. ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ​മാ​രു​ടെ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ജി​ല്ല​യി​ലെ 18 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ 15 എ​ണ്ണ​ത്തി​ന്‍റെ​യും ചു​മ​ത​ല​ക​ൾ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് കൈ​മാ​റും. ക​ൽ​പ്പ​റ്റ, ബ​ത്തേ​രി സ്റ്റേ​ഷ​നു​ക​ളി​ലും സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ​മാ​ർ​ക്ക് ത​ന്നെ​യാ​യി​രി​ക്കും ചു​മ​ത​ല.
കേ​സു​ക​ളു​ടെ എ​ണ്ണം, ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ച് ക​ൽ​പ്പ​റ്റ, ബ​ത്തേ​രി സ്റ്റേ​ഷ​നു​ക​ളി​ലും ഐ​ടി, സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​തി​നാ​ലും ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ഇ​ൻ​സ്പെ​ക്ട​റി​നോ അ​തി​നു​മു​ക​ളി​ലോ ഉ​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യ​തി​നാ​ലും സൈ​ബ​ർ ക്രെെം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ചു​മ​ത​ല ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ത​ന്നെ​യാ​ക്കി നി​ല​നി​ർ​ത്തി.

ഘ​ട​നാ​വ്യ​ത്യാ​സം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കി​ളു​ക​ൾ രൂ​പ​വ​ത്ക​രി​ച്ചാ​ണ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് (സി​ഐ) ചു​മ​ത​ല ന​ൽ​കു​ന്ന​ത്. ര​ണ്ടോ മൂ​ന്നോ സ്റ്റേ​ഷ​നു​ക​ൾ ഒ​രു സ​ർ​ക്കി​ളി​ന്‍റെ കീ​ഴി​ൽ വ​രും. ഓ​രോ സ​ർ​ക്കി​ളി​ന്‍റെ​യും ചു​മ​ത​ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് ന​ൽ​കും.

സ​ർ​ക്കി​ൾ പ​രി​ധി​യി​ൽ​പെ​ട്ട സ്റ്റേ​ഷ​നു​ക​ളു​ടെ മേ​ൽ​നോ​ട്ട​വും പ്ര​ധാ​ന കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യും സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റി​നു​ണ്ടാ​വും.

ജി​ല്ല​യി​ൽ ഏ​ഴു സ​ർ​ക്കി​ളു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ഇ​ൻ​സ്പെ​ക്ട​ർ ചു​മ​ത​ല​വ​ഹി​ക്കു​ന്ന ക​ൽ​പ്പ​റ്റ, ബ​ത്തേ​രി സ്റ്റേ​ഷ​നു​ക​ൾ സ​ർ​ക്കി​ളി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ല. ക​ൽ​പ്പ​റ്റ ട്രാ​ഫി​ക് യൂ​ണി​റ്റ് ക​ൽ​പ്പ​റ്റ സ്റ്റേ​ഷ​നി​ലും ബ​ത്തേ​രി ട്രാ​ഫി​ക് യൂ​ണി​റ്റും മു​ത്ത​ങ്ങ ഔ​ട്ട് പോ​സ്റ്റും ബ​ത്തേ​രി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​മാ​ണ് വ​രു​ക. മീ​ന​ങ്ങാ​ടി സ​ർ​ക്കി​ളി​നു കീ​ഴി​ൽ മാ​ത്ര​മാ​ണ് മൂ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ വ​രു​ന്ന​ത്.
ബാ​ക്കി സ​ർ​ക്കി​ളു​ക​ൾ​ക്ക് കീ​ഴി​ൽ ര​ണ്ടു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ വീ​ത​മാ​ണ് വ​രു​ന്ന​ത്. കൂ​ടാ​തെ ക​ൺ​ട്രോ​ൾ​റൂ​മി​ന്‍റെ ചു​മ​ത​ല ഇ​ൻ​സ്പെ​ക്ട​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കും.

ജി​ല​യി​ലെ സ​ര്‍​ക്കി​ളു​ക​ളും ചാ​ര്‍​ജെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ധി​യി​ല്‍
വ​രു​ന്ന സ്റ്റേഷ​നു​ക​ളും

വൈ​ത്തി​രി സ​ര്‍​ക്കി​ള്‍- പി.​ജി. രാം​ജി​ത്ത്- വൈ​ത്തി​രി, മേ​പ്പാ​ടി സ്‌​റ്റേ​ഷ​നു​ക​ള്‍
ക​മ്പ​ള​ക്കാ​ട് സ​ര്‍​ക്കി​ള്‍- എ. ​അ​നി​ല്‍​കു​മാ​ര്‍- ക​മ്പ​ള​ക്കാ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ
മാ​ന​ന്ത​വാ​ടി സ​ര്‍​ക്കി​ള്‍- എം.​വി. ബി​ജു- മാ​ന​ന്ത​വാ​ടി, മാ​ന​ന്ത​വാ​ടി ട്രാ​ഫി​ക് യൂ​ണി​റ്റ്, പ​ന​മ​രം തി​രു​നെ​ല്ലി സ​ര്‍​ക്കി​ള്‍- ടി.​എം. നി​ധീ​ഷ്- തി​രു​നെ​ല്ലി, ത​ല​പ്പു​ഴ, കാ​ട്ടി​ക്കു​ളം എ​യ്ഡ് പോ​സ്റ്റ്
വെ​ള്ള​മു​ണ്ട സ​ര്‍​ക്കി​ള്‍- എ.​കെ. സ​ജീ​ഷ്- വെ​ള്ള​മു​ണ്ട, തൊ​ണ്ട​ര്‍​നാ​ട്
മീ​ന​ങ്ങാ​ടി സ​ര്‍​ക്കി​ള്‍- ബി​ജു ആ​ന്‍റ​ണി- മീ​ന​ങ്ങാ​ടി, അ​മ്പ​ല​വ​യ​ല്‍, നൂ​ല്‍​പ്പു​ഴ, പാ​ട്ട​വ​യ​ല്‍ ഔ​ട്ട് പോ​സ്റ്റ്. പു​ല്‍​പ്പ​ള്ളി സ​ര്‍​ക്കി​ള്‍- എം.​എ. സ​ന്തോ​ഷ്- പു​ല്‍​പ്പ​ള്ളി, കേ​ണി​ച്ചി​റ. ക​ല്‍​പ്പ​റ്റ സ്റ്റേ​ഷ​ന്‍- എ.​യു. ജ​യ​പ്ര​കാ​ശ്.ബ​ത്തേ​രി സ്റ്റേ​ഷ​ന്‍- എ​ന്‍. അ​ജീ​ഷ് കു​മാ​ര്‍.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up