x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രേ പോ​ലീ​സി​ന്‍റെ "സൈ ​ഹ​ണ്ട്’


Published: November 1, 2025 05:55 AM IST | Updated: November 1, 2025 05:55 AM IST

ക​ൽ​പ്പ​റ്റ: സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രേ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഓ​പ​റേ​ഷ​ൻ സൈ ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. സം​ശ​യാ​സ്പ​ദ​മാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു​വ​രു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഏ​റ്റ​വു​മ​ധി​കം സം​ശ​യാ​സ്പ​ദ​മാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന 57 അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​വ​രു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി. 27 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നോ​ട്ടീ​സ് ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ത​ട്ടി​പ്പി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ​വ​രും ക​മ്മീ​ഷ​ൻ വാ​ങ്ങി സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ ന​ൽ​കി​യ​വ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

ത​ട്ടി​പ്പ് പ​ണം ചെ​ക്ക് വ​ഴി പി​ൻ​വ​ലി​ച്ച​വ​രെ​യും എ​ടി​എം വ​ഴി പി​ൻ​വ​ലി​ച്ച​വ​രെ​യും അ​ക്കൗ​ണ്ടു​ക​ൾ വാ​ട​ക​യ്ക്ക് കൊ​ടു​ത്ത​വ​രെ​യും വി​ൽ​പ​ന ന​ട​ത്തി​യ​വ​രെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. സൈ​ബ​ർ ത​ട്ടി​പ്പി​നി​ര​യാ​കാ​തി​രി​ക്കാ​ൻ വ്യ​ക്തി​വി​വ​ര​ങ്ങ​ളാ​യ സിം ​കാ​ർ​ഡു​ക​ൾ, ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, മ​റ്റു തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ എ​ന്നി​വ കൈ​മാ​റു​ന്പോ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക. സൈ​ബ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ൽ 1930 എ​ന്ന ന​ന്പ​രി​ലൊ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ ബ​ന്ധ​പ്പെ​ടു​ക. www.cybercrime.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

Tags : cy hunt Local News Wayanad Nattuvishesham

Recent News

Corehub Up