പൂഞ്ഞാർ: നിയോജകമണ്ഡലംതല കമ്മ്യൂണിറ്റി ഔട്ട് പ്രോഗ്രാം പൂഞ്ഞാർ സെന്റ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ അധ്യക്ഷത വഹിച്ച യോഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാലാ എക്സൈസ് സർക്കിൾ ഓഫീസിന്റെയും പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
എൻഡിപിഎസ് നിയമങ്ങളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജക്സി ജോസഫ് ക്ലാസ് നയിച്ചു ലഹരി എന്ന വിപത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ഓഫീസർ അശോക് വി. നായർ മോണോ ആക്ട് അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സെൻറ് ആൻറണീസ് സ്കൂൾ പൂഞ്ഞാർ, എസ്എംവി ഹയർ സെക്കൻഡറി സ്കൂൾ, സ്കൂൾ ഓഫ് നഴ്സിംഗ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി റാലി ഫ്ലാഷ് മോബും പൂഞ്ഞാർ ടൗണിൽ നടത്തി.
വിമുക്തി മാനേജർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എം കെ പ്രസാദ്, പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി. ബിനു, ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ, സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Poonjar constituency