കുന്നോന്നി: ജനവാസമേഖലകളില്‍ മനുഷ്യജീവനും കൃഷിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നിര്‍മാര്‍ജനം ചെയ്യുമെന്ന് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ മോഹന്‍. കാട്ടുപന്നികളുടെ ശല്യത്തിനെതിരേ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കാന്‍ കുന്നോന്നി ജനമൈത്രി റെസിഡന്റ്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രദേശത്തെ കര്‍ഷകരുടെ യോഗം ഉദ്ഘാടനം ചെയ്യു
കയായിരുന്നു മിനര്‍വ മോഹന്‍.
കാട്ടുപന്നികള്‍ മൂലം കൃഷിനാശം സംഭവിച്ചവര്‍ അക്ഷയ സെന്റര്‍ മുഖേന ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന് അപേക്ഷ നൽകണമെന്നും കർഷകർക്കു നിർദേശം നൽകി. തെക്കേക്കര പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന
അംഗീകൃത ഷൂട്ടര്‍മാരുടെ യോഗം 19നു വൈകുന്നേരം നാലിന് കുന്നോന്നി സെന്റ് ജോസഫ്സ് സ്കൂള്‍ ഹാളില്‍ നടക്കും.
റെസിഡന്റ്സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. കുന്നോന്നി പ്രദേശത്ത് വനഭൂമിയില്ലെന്നും മലയോര മേഖലയിലെ ആള്‍ത്താമസം മാറിയതാണ് കാട്ടുപന്നികള്‍ പെരുകാന്‍ കാരണമെന്നും ഇതിന് വിരുദ്ധമായി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ബീന മധുമോഹന്, പഞ്ചായത്ത് മെംബർമാരായ ആനിയമ്മ സണ്ണി, സി.എസ്. സുജിത്ത്, ജാന്‍സ് വയലിക്കുന്നേല്‍, വക്കച്ചന് പുളിക്കക്കുന്നേല്‍, സെബാസ്റ്റ്യന്‍ കുറ്റിയാനി, ജിമ്മിച്ചന്‍ ഇലഞ്ഞിമറ്റത്തില്, ജോസ് വടകര എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Poonjar menace