മരിയന്‍ തീർഥാടന കേന്ദ്രമായ പൂതംകുറ്റി സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായി നടക്കുന്ന സുവിശേഷ കണ്വെന്ഷന് ഗബ്രിയേല്‍ മാര്‍ ഗ്രിഗോ
അങ്കമാലി: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായി എട്ട് ദിവസത്തെ ബൈബിള്‍ കണ്വെന്ഷന് ആരംഭിച്ചു. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസഫ് പള്ളിയ്ക്ക അധ്യക്ഷത വഹിച്ചു. ഫാ. മാത്യൂസ് കാട്ടിപറമ്പില്‍ വിഷയാവതരണം നടത്തി. ഫാ. ഗീര്ഗീസ് മണ്ണാറമ്പില്‍, ഫാ. എല്‍ദോ ആലുക്ക, ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്ട്കരി, ഫാ. കെ.ടി. യാക്കോബ്, ഫാ. ഡോണ്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ 7.30ന് പ്രഭാത പ്രാര്‍ഥനയും 8.15ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഫാ. ബിജു കൊരട്ടിയില്‍ കാര്‍മികത്വം വഹിക്കും. 10.30ന് മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത നയിക്കുന്ന വിശുദ്ധീകരണ ധ്യാനം, വൈകീട്ട് ആറിന് സന്ധ്യാപ്രാര്‍ഥന തുടര്‍ന്ന് സുവിശേഷ യോഗം. ഫാ. പോള്‍ പാറയ്ക്ക, ഫാ. ജിനു പള്ളിപ്പാട്ട് എന്നിവര്‍ പ്രസംഗിക്കും.
Tags : Nattuvishesham DistrictNews