x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​പ്രി​യ കൗ​ണ്‍​സി​ല​ര്‍ അ​ജി​ത് കു​മാ​ര്‍ ഓ​ര്‍​മ​യാ​യി, അ​വ​യ​വ​ങ്ങ​ള്‍ അ​ഞ്ച് പേ​രി​ലൂ​ടെ ജീ​വി​ക്കും

വെബ് ഡെസ്ക്
Published: July 23, 2026 01:12 AM IST | Updated: July 23, 2026 01:12 AM IST

ബി.​അ​ജി​ത് കു​മാ​ർ

കൊ​ല്ലം: മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​റും വി​ദ്യാ​ഭ്യാ​സ-​കാ​യി​ക സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ബി.​അ​ജി​ത് കു​മാ​ര്‍ (തൃ​ക്ക​ട​വൂ​ര്‍ അ​ജി​ത്-53) ഓ​ര്‍​മ​യാ​യി. കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന് ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് കു​രീ​പ്പു​ഴ​യി​ലെ വീ​ട്ട് വ​ള​പ്പി​ല്‍. മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച അ​ജി​ത് കു​മാ​റി​ന്‍റെ അ​വ​യ​വ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം അ​ഞ്ചു പേ​ര്‍​ക്കു ദാ​നം ചെ​യ്തു.

സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള സ്റ്റേ​റ്റ് ഓ​ര്‍​ഗ​ന്‍ ആ​ന്‍​ഡ് ടി​ഷ്യൂ ട്രാ​ന്‍​സ്പ്ലാ​ന്‍റ്ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (കെ-​സോ​ട്ടോ) പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്ത​ത്. ര​ണ്ട് ക​ണ്ണു​ക​ള്‍ തി​രു​വ​ന​ന്ത​പു​രം ക​ണ്ണാ​ശു​പ​ത്രി​യി​ലെ ര​ണ്ട് പേ​ര്‍​ക്കും ര​ണ്ട് കി​ഡ്‌​നി​ക​ള്‍ കൊ​ല്ലം മെ​ഡി​സി​റ്റി​ലെ​യും തി​രു​വ​ന​ന്ത​പു​രം കിം​സി​ലെ​യും രോ​ഗി​ക​ള്‍​ക്കും ക​ര​ള്‍ തി​രു​വ​ന​ന്ത​പു​രം കിം​സി​ലെ രോ​ഗി​ക്കു​മാ​ണ് മാ​റ്റി​വ​യ്ക്കു​ക. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് അ​വ​യ​വ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു കൊ​ണ്ടു പോ​യി. കു​രീ​പ്പു​ഴ പ്ലാ​വ​റ ന​ഗ​ര്‍ 47, കോ​നാ​വ​ട്ട​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​രാ​യ ഭാ​സ്‌​ക​ര​ന്‍ പി​ള്ള​യു​ടെ​യും ഗ​ജ​ദ​മ്മ​യു​ടെ​യും മ​ക​നാ​ണ് അ​ജി​ത് കു​മാ​ര്‍. സ​ഹോ​ദ​ര​ങ്ങ​ള്‍ സു​രേ​ഷ് കു​മാ​ര്‍, അ​ജി​ത.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ ഏ​ഴാം ന​മ്പ​ര്‍ ഡി​വി​ഷ​നാ​യ കു​രീ​പ്പു​ഴ​യെ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​നി​ധീ​ക​രി​ച്ച​ത്. തൃ​ക്ക​ട​വൂ​ര്‍ പ​ഞ്ചാ​ത്തി​ലേ​ക്കും ര​ണ്ടു ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പൊ​തു​രം​ഗ​ത്ത് ജ​ന​ങ്ങ​ള്‍​ക്കാ​യി ഓ​ടി​ന​ട​ന്ന അ​ജി​ത്, മ​ര​ണ​ത്തി​ലും വ​ലി​യൊ​രു മാ​തൃ​ക​യാ​യി. വി​ദ്യാ​ര്‍​ഥി ആ​യി​രി​ക്കു​മ്പോ​ള്‍ കെ​എ​സ് യുവി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ അ​ജി​ത്ത് മാ​തൃ​കാ​പ​ര​മാ​യ പൊ​തു പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​യി​ച്ച​ത്. രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യ സ്വീ​കാ​ര്യ​ത​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ​യി​ട​ത്തും ല​ഭി​ച്ച​ത്. വീ​ടി​ല്ലാ​ത്ത​വ​ര്‍​ക്കു വീ​ട് വ​ച്ചു കൊ​ടു​ക്കാ​നും റേ​ഷ​ന്‍ കാ​ര്‍​ഡ് മു​ത​ല്‍ അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ പാ​വ​പ്പെ​ട്ട​വ​ര്‍​ക്കു താ​ങ്ങും ത​ണ​ലു​മാ​കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു.
അ​വി​വാ​ഹി​ത​നാ​യ അ​ജി​ത് വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. ര​ണ്ട് ദി​വ​സം മു​ന്‍​പ് പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട അ​ദ്ദേ​ഹ​ത്തി​നു മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ സ​ഹോ​ദ​ര​ങ്ങ​ളും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് അ​ജി​ത് കു​മാ​റി​ന്‍റെ ഇ​ഷ്ട​പ്ര​കാ​രം അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യാ​ന്‍ സ​മ്മ​ത​പ​ത്രം ന​ല്‍​കി​യ​ത്.

അ​ജി​ത് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം മേ​യ​ര്‍ എ.​കെ ഹ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​റ്റു​വാ​ങ്ങി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കാ​രി​ക​ളെ​ത്തി മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക​മാ​യി ഏ​റ്റു​വാ​ങ്ങും. തു​ട​ര്‍​ന്ന് വി​ലാ​പ​യാ​ത്ര​യാ​യി ത​ട്ടാ​മ​ല, പ​ള്ളി​മു​ക്ക്, കോ​ളജ് ജം​ഗ്ഷ​ന്‍ വ​ഴി കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ങ്ക​ണ​ത്തി​ലെ​ത്തി​ക്കും. അ​വി​ടെ കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കും.

11 ന് സി. ​കേ​ശ​വ​ന്‍ സ്മാ​ര​ക ടൗ​ണ്‍​ഹാ​ളി​ല്‍ കൊ​ണ്ടു​വ​രും. അ​വി​ടെ​യാ​ണ് കൊ​ല്ലം ന​ഗ​ര​ത്തി​നു വേ​ണ്ടി​യു​ള്ള പൊ​തു ദ​ര്‍​ശ​നം. 12 ഓ​ടെ വീ​ടി​നു സ​മീ​പ​മു​ള്ള സ്‌​കൂ​ളി​ല്‍ കൊ​ണ്ടു വ​രും. ര​ണ്ടിന് ​ കു​രീ​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് അ​ന്ത്യ ക​ര്‍​മ​ങ്ങ​ള്‍ ന​ട​ത്തും. മൂ​ന്നിനു കു​ടും​ബ വീ​ടി​നോ​ടു ചേ​ര്‍​ന്നൊ​രു​ക്കു​ന്ന ചി​ത​യി​ല്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും.
അ​ജി​ത് കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ മ​ന്ത്രി​മാ​രാ​യ ബി​ന്ദു​കൃ​ഷ്ണ, പി.​സി. വി​ഷ്ണു​നാ​ഥ്, ഷി​ബു ബേ​ബി ജോ​ണ്‍, മേ​യ​ര്‍ എ.​കെ ഹ​ഫീ​സ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, വി​ഷ്ണു മോഹൻ എം​എ​ല്‍​എ, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​ഷാ​ന​വാ​സ്ഖാ​ന്‍, പി. ​ജെ​ര്‍​മി​യാ​സ്, സൂ​ര​ജ് ര​വി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​ര​ജേ​ന്ദ്ര പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ അ​നു​ശോ​ചിച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up