x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ലെ ജ​ന​കീ​യ ഹോ​ട്ട​ൽ അ​ട​ച്ചു


Published: November 7, 2025 07:50 AM IST | Updated: November 7, 2025 07:50 AM IST


പ​യ്യാ​വൂ​ർ: ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​യ്യാ​വൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജ​ന​കീ​യ ഹോ​ട്ട​ൽ അ​ട​ച്ചു.


മു​ൻ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യു സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ജ​ന​കീ​യ​ഹോ​ട്ട​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ടൗ​ണി​ലെ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കും ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്നു. 30 രൂ​പ​യാ​യി​രു​ന്നു ഇ​വി​ടു​ത്തെ ഊ​ണി​ന്‍റെ നി​ര​ക്ക്.


ഹോ​ട്ട​ൽ അ​ട​ച്ചി​ട്ട് നാ​ലു മാ​സ​ത്തോ​ള​മാ​യെ​ന്ന ഓ​ട്ടോ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട വാ​ട​ക​യും അ​നു​ബ​ന്ധ ചെ​ല​വു​ക​ളും വ​ഹി​ക്കു​ന്ന ഹോ​ട്ട​ൽ പൂ​ട്ടി​യ​ത് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് പാ​ഴാ​കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഹോ​ട്ട​ൽ അ​ട​ച്ചു പൂ​ട്ടി​യ ഇ​ട​ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ സി​പി​എ​മ്മി​ന​ക​ത്തു നി​ന്നും വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്.

Tags : local nattuvishesham Kerala project

Recent News

Corehub Up