ഏറ്റുമാനൂർ-നീണ്ടൂർ റോഡിലെ റെയിൽവേ മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴിയിൽ കമ്പി തെളിഞ്ഞു നിൽക്കുന്നു.
ഏറ്റുമാനൂർ: റെയിൽവേ മേൽപ്പാലത്തിലെ കോൺക്രീറ്റ് ഇളകി നിറയെ കുഴികൾ രൂപപ്പെട്ടു. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഏറ്റുമാനൂർ-നീണ്ടൂർ റോഡിലെ മേൽപ്പാലത്തിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
കോൺക്രീറ്റ് ഇളകി മാറി കമ്പികൾ പുറത്തേക്കു തള്ളിനിൽക്കുന്ന നിലയിലാണ്. കുഴികളിൽ ചാടുന്ന വാഹനങ്ങളുടെ ടയറിന് കേടു സംഭവിക്കുന്നു. ഇരുചക്ര വാഹനങ്ങൾ കുഴികളിൽ ചാടി നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങളും ഉണ്ടാകുന്നുണ്ട്. മഴ പെയ്തു വെള്ളം കെട്ടിക്കിടന്നാൽ കുഴി തിരിച്ചറിയാതെയും അപകടമുണ്ടാകും. എട്ടു കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. 2018ൽ നിർമിച്ച പാലമാണ് ആകെ തകർന്നിരിക്കുന്നത്. ഒരു വർഷം മുമ്പ് കുഴികൾ അടച്ചിരുന്നു. അവിടെയും നിലവിൽ കുഴികളുണ്ട്.
Tags : Ettumanoor Local News Kottayam Nattuvishesham