x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി നാളെ


Published: January 9, 2026 06:09 AM IST | Updated: January 9, 2026 06:09 AM IST

കൊ​ല്ലം: ദേ​ശിം​ഗ​നാ​ടി​ന്‍റെ ജ​ല​കേ​ളീ​ര​വ​ത്തി​നു നാ​ടൊ​രു​ങ്ങി. അ​ഷ്ട​മു​ടി​യു​ടെ ഓ​ള​പ​ര​പ്പി​ലേ​ക്ക് ആ​വേ​ശ​ത്തി​ന്‍റെ തു​ഴ​പ്പാ​ടു​ക​ള്‍ പ​തി​യാ​ന്‍ ഇ​നി ര​ണ്ടു​നാ​ള്‍. പു​തു​വ​ര്‍​ഷ​ത്തി​ലെ പ​ത്താം​നാ​ളി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി വ​ള്ളം​ക​ളി. ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗി​ന്‍റെ ക​ലാ​ശ​പോ​രാ​ട്ട​വും ഇ​തോ​ടൊ​പ്പ​മു​ണ്ട്.

തേ​വ​ള്ളി​കൊ​ട്ടാ​ര​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി-​സി​ബി​എ​ല്‍ മ​ത്സ​രാ​രം​ഭം. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തെ ബോ​ട്ട്‌​ജെ​ട്ടി ​വ​രെ 1,100 മീ​റ്റ​റി​ലാ​ണ് അ​വ​സാ​നി​ക്കു​ക. വ​നി​ത​ക​ളു​ടെ വ​ള്ള​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് വ​ള്ള​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും.

ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ആ​ധു​നി​ക​സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യാ​ണ് കൃ​ത്യ​ത ഉ​റ​പ്പാ​ക്കു​ന്ന​ത്.
പ​രി​പാ​ടി​യു​ടെ​പ്ര​ച​ര​ണാ​ര്‍​ഥം ക​ലാ-​കാ​യി​ക​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. ക​ഥാ​പ്ര​സം​ഗം, വ​ഞ്ചി​പ്പാ​ട്ട് ഉ​ള്‍​പ്പെ​ടെ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ജി​ല്ലാ ക​ളക്ട​റു​ടേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ഫു​ട്‌​ബോ​ള്‍, വ​ടം​വ​ലി, ക​ബ​ഡി മ​ത്സ​ര​ങ്ങ​ളാ​ണ് വി​ളം​ബ​ര​മാ​കു​ക.

 

Tags : nattu vishesham President's Trophy Boat Race

Recent News

Corehub Up