x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​​ണി​​ജ്യ സി​​ലി​​ണ്ട​​ര്‍ വി​​ല 183 രൂ​​പ കു​​റ​​ഞ്ഞു ; ഹോ​​ട്ട​​ലു​​കാ​​ര്‍​ക്ക് നേ​​രി​​യ ആ​​ശ്വാ​​സം


Published: July 2, 2026 12:49 AM IST | Updated: July 2, 2026 12:49 AM IST

കോ​​ട്ട​​യം: വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റു​​ക​​ളു​​ടെ വി​​ല 183.50 രൂ​​പ കു​​റ​​ഞ്ഞ​​തോ​​ടെ ഹോ​​ട്ട​​ലു​​ക​​ള്‍, റെ​​സ്റ്റ​​റ​​ന്‍റു​​ക​​ള്‍, ബേ​​ക്ക​​റി​​ക​​ള്‍, ചെ​​റു​​കി​​ട വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യ്ക്കു നേ​​രി​​യ ആ​​ശ്വാ​​സ​​മാ​​യി. ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി കു​​ത്ത​​നെ ഉ​​യ​​ര്‍​ന്നു​​കൊ​​ണ്ടി​​രു​​ന്ന വി​​ല​​യാ​​ണ് കു​​റ​​ഞ്ഞ​​ത്. പ​​ശ്ചി​​മേ​​ഷ്യ​​ന്‍ സം​​ഘ​​ര്‍​ഷം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​മ്പു ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​യി​​ല്‍ വാ​​ണി​​ജ്യ സി​​ലി​​ണ്ട​​ര്‍ 17 കി​​ലോ​​ഗ്രാ​​മി​​ന് 1530 രൂ​​പ​​യും 19 കി​​ലോ​​ഗ്രാ​​മി​​നു 1699 രൂ​​പ​​യു​​മാ​​യി​​രു​​ന്നു. ഈ ​​വി​​ല​​യാ​​ണ് വ​​ലി​​യ തോ​​തി​​ല്‍ ഉ​​യ​​ര്‍​ന്ന​​ത്. ഇ​​ന്ന​​ലെ 180 രൂ​​പ കു​​റ​​ഞ്ഞ​​തോ​​ടെ 17 കി​​ലോ​​ഗ്രാം സി​​ലി​​ണ്ട​​റി​​നു 2690 രൂ​​പ​​യും 19 കി​​ലോ​​ഗ്രാ​​മി​​നു 3140 രൂ​​പ​​യു​​മാ​​യി പു​​തി​​യ നി​​ര​​ക്ക്.
സി​​ലി​​ണ്ട​​ര്‍ വി​​ല വ​​ൻ​​തോ​​തി​​ല്‍ ഉ​​യ​​ര്‍​ന്ന​​പ്പോ​​ള്‍ ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ എ​​ല്ലാ ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കും വി​​ല വ​​ര്‍​ധി​​പ്പി​​ച്ചി​​രു​​ന്നു. ഊ​​ണ്, ബി​​രി​​യാ​​ണി, മീ​​ന്‍ ക​​റി, മീ​​ന്‍ വ​​റു​​ത്ത​​ത്, ബീ​​ഫ് ഫ്രൈ, ​​ബീ​​ഫ് ക​​റി, ചി​​ക്ക​​ന്‍ ക​​റി എ​​ന്നീ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കു വ​​ലി​​യ തോ​​തി​​ലാ​​ണു വി​​ല വ​​ര്‍​ധി​​പ്പി​​ച്ച​​ത്. ഇ​​തോ​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​ര്‍​ക്കു ഹോ​​ട്ട​​ലു​​ക​​ളെ ആ​​ശ്ര​​യി​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത സ്ഥി​​തി​​യാ​​ണ്.
ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പ്ര​​ഭാ​​ത​​ഭ​​ക്ഷ​​ണ​​ത്തി​​നു ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ ഏ​​ക​​ദേ​​ശം 100 രൂ​​പ​​യോ​​ളം ചെ​​ല​​വ് വ​​രും. മീ​​ന്‍​ക​​റി കൂ​​ട്ടി​​യു​​ള്ള ഉ​​ച്ച​​യൂ​​ണി​​നു പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും ഈ​​ടാ​​ക്കു​​ന്ന​​തു 120 മു​​ത​​ല്‍ 150 രൂ​​പ വ​​രെ​​യാ​​ണ്. ഊ​​ണി​​നൊ​​പ്പം സ്‌​​പെ​​ഷ​​ല്‍ വി​​ഭ​​വ​​ങ്ങ​​ള്‍ കൂ​​ടി വാ​​ങ്ങി​​യാ​​ല്‍ പോ​​ക്ക​​റ്റ് കാ​​ലി​​യാ​​കു​​ന്ന സ്ഥി​​തി​​യാ​​ണ്. പ​​ല ക​​ട​​ക​​ളി​​ലും ഊ​​ണി​​നൊ​​പ്പം ന​​ല്കു​​ന്ന ക​​റി​​ക​​ളു​​ടെ എ​​ണ്ണ​​വും പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി. ഹോ​​ട്ട​​ലു​​ക​​ള്‍​ക്കു പു​​റ​​മെ ത​​ട്ടു​​ക​​ട​​ക​​ളി​​ലും വി​​ല വ​​ര്‍​ധി​​പ്പി​​ച്ചി​​രു​​ന്നു. വി​​ല വ​​ര്‍​ധി​​ച്ച​​തി​​നൊ​​പ്പം ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ അ​​ള​​വ് കു​​റ​​ച്ചെ​​ന്നും വി​​വി​​ധ കോ​​ണു​​ക​​ളി​​ല്‍​നി​​ന്നും പ​​രാ​​തി​​യും ഉ​​യ​​ര്‍​ന്നി​​രു​​ന്നു.
ബേ​​ക്ക​​റി​​ക​​ളി​​ലും ടീ ​​ഷോ​​പ്പു​​ക​​ളി​​ലും ചാ​​യ​​യ്ക്കും കാ​​പ്പി​​ക്കും ചെ​​റു​​

ക​​ടി​​ക​​ള്‍​ക്കും വി​​ല വ​​ര്‍​ധി​​പ്പി​​ച്ചി​​രു​​ന്നു. മു​​മ്പ് 20 രൂ​​പ​​യു​​ണ്ടാ​​യി​​രു​​ന്ന കാ​​പ്പി​​ക്കു പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും 25 മു​​ത​​ല്‍ 30 വ​​രെ ഈ​​ടാ​​ക്കു​​ന്നു​​ണ്ട്. 12 രൂ​​പ​​യാ​​യി​​രു​​ന്ന ചെ​​റു​​ക​​ടി​​ക​​ള്‍​ക്കെ​​ല്ലാം 15 രൂ​​പ​​യാ​​ക്കി. വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ബ​​ജി​​ക്ക​​ട​​ക​​ളി​​ലും ചെ​​റു​​ക​​ടി​​ക​​ള്‍​ക്കും ചാ​​യ, കാ​​പ്പി എ​​ന്നി​​വ​​യ്ക്കും വി​​ല വ​​ര്‍​ധി​​പ്പി​​ച്ചി​​രു​​ന്നു. 10 രൂ​​പ​​യാ​​യി​​രു​​ന്ന ബ​​ജി​​ക്ക് 13 രൂ​​പ​​യാ​​ക്കി.

സി​​ലി​​ണ്ട​​ര്‍ വി​​ല​​വ​​ര്‍​ധ​​ന​​യു​​ടെ മ​​റ​​വി​​ല്‍ ഇ​​ല​​ക്ട്രി​​ക് അ​​ടു​​പ്പു​​ക​​ളി​​ല്‍ ഭ​​ക്ഷ​​ണം ത​​യാ​​റാ​​ക്കു​​ന്ന പ​​ല വ​​ന്‍​കി​​ട ഹോ​​ട്ട​​ലു​​ക​​ളും ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കു അ​​മി​​ത​​മാ​​യി വി​​ല വ​​ര്‍​ധി​​പ്പി​​ച്ച​​താ​​യും പ​​രാ​​തി ഉ​​യ​​ര്‍​ന്നി​​രു​​ന്നു. അ​​തേ​​സ​​മ​​യം സി​​ലി​​ണ്ട​​ര്‍ വി​​ല വ​​ര്‍​ധ​​വി​​നെ​​തു​​ട​​ര്‍​ന്നു കു​​റെ ഹോ​​ട്ട​​ലു​​കാ​​ര്‍ പാ​​ച​​കം വി​​റ​​ക​​ടു​​പ്പി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു. ഇ​​തോ​​ടെ വി​​റ​​കി​​നും വി​​ല​​ക്ക​​യ​​റ്റ​​മു​​ണ്ടാ​​യി​​രു​​ന്നു. വി​​ല കു​​റ​​ച്ച​​തോ​​ടെ ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ള്‍​ക്കു വ​​ര്‍​ധി​​പ്പി​​ച്ച വി​​ല നേ​​രി​​യ തോ​​തി​​ലെ​​ങ്കി​​ലും കു​​റ​​യ്ക്കു​​മോ​​യെ​​ന്നാ​​ണ് സാ​​ധാ​​ര​​ണ​​ക്കാ​​ര്‍ ചോ​​ദി​​ക്കു​​ന്ന​​ത്.
അ​​തേ​​സ​​മ​​യം സി​​ലി​​ണ്ട​​റു​​ക​​ളു​​ടെ വി​​ല പ​​ഴ​​യ നി​​ല​​യി​​ലേ​​ക്ക് എ​​ത്താ​​തെ വി​​ല കു​​റ​​യ്ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത അ​​വ​​സ്ഥ​​യാ​​ണെ​​ന്നു ഹോ​​ട്ട​​ലു​​ട​​മ​​ക​​ള്‍ പ​​റ​​യു​​ന്നു. സി​​ലി​​ണ്ട​​റു​​ക​​ള്‍ ല​​ഭി​​ക്കു​​ന്ന​​തി​​ലെ നി​​യ​​ന്ത്ര​​ണം ക​​ഴി​​ഞ്ഞ ദി​​വ​​സം ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. പ​​ശ്ചി​​മേ​​ഷ്യ​​ന്‍ സം​​ഘ​​ര്‍​ഷം ആ​​രം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം സി​​ലി​​ണ്ട​​റി​​ന് 1000 രൂ​​പ​​യി​​ല​​ധി​​ക​​മാ​​ണ് കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ വ​​ര്‍​ധി​​പ്പി​​ച്ച​​ത്. നാ​​ലു മാ​​സ​​ത്തി​​ല്‍ വാ​​ണി​​ജ്യ സി​​ലി​​ണ്ട​​ര്‍ വി​​ല​​യി​​ലു​​ണ്ടാ​​യ​​ത് 65 ശ​​ത​​മാ​​നം വ​​ര്‍​ധ​​ന​​യാ​​ണ്. ഏ​​പ്രി​​ല്‍, മേ​​യ്, ജൂ​​ൺ മാ​​സ​​ങ്ങ​​ളി​​ലാ​​യി സി​​ലി​​ണ്ട​​റി​​നു വ​​ര്‍​ധി​​പ്പി​​ച്ച​​ത് ആ​​യി​​രം രൂ​​പ​​യി​​ല​​ധി​​ക​​മാ​​ണ്. ഇ​​തി​​ൽ​​നി​​ന്നു​​മാ​​ണ്180 രൂ​​പ കു​​റ​​ച്ച​​ത്.

Tags : Nattuvishesham District news

Recent News

Corehub Up