രവിപുരം കെഎസ്എന്‍ മേനോന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജാസ്മിന് ഗ്രാഫിക്സ് കത്തി നശിച്ച നിലയില്‍
ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം
കൊച്ചി: എറണാകുളം രവിപുരത്ത് പ്രിന്റിംഗ് പ്രസില്‍ വന്‍തീപിടിത്തം. രവിപുരം കെഎസ്എന്‍ മേനോന് റോഡില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജാസ്മിന് ഗ്രാഫിക്സ് എന്ന പ്രിന്റിംഗ് പ്രസിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം.
രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഒരു കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
പത്ത് ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. ഇവർ ജോലിക്ക് എത്തുന്നതിനു മുമ്പായിരുന്നു തീപിടിത്തം എന്നതിനാൽ വന്‍ദുരന്തം ഒഴിവായി. പ്രിന്റിംഗിന് ആവശ്യമായ പേപ്പറുകളും ഡോക്യുമെന്റുകളും കത്തിനശിച്ചു.
കുമ്പളം സ്വദേശി ജി.സുരേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്. രാവിലെ പ്രസില്‍ എത്തിയ ഉടമയാണ് തീപിടിത്തം ഉണ്ടായത് അറിയുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഗാന്ധിനഗര്‍ അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് രണ്ടും ക്ലബ്റോഡ്, വൈപ്പിന്‍, തൃക്കാക്കര എന്നിവിടങ്ങളില്‍ നിന്ന് ഓരോ യൂണിറ്റുകളും എത്തി രണ്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്.
Tags : Local News Nattuvishesham Ernakulam