x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ​ബ​സ് മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചു

വെബ് ഡെസ്ക്
Published: July 23, 2026 09:29 PM IST | Updated: July 23, 2026 09:29 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ: ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടി​ല്‍ ഭ​ര​ണ​ങ്ങാ​ന​ത്തി​നു സ​മീ​പം ഓ​വ​ര്‍​ടേ​ക്കിം​ഗി​നി​ടെ സ്വ​കാ​ര്യ ബ​സ് മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. പാ​ലാ-​കാ​ഞ്ഞി​ര​പ്പ​ള്ളി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വ​ജ്ര ബ​സ് ആ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ല​ഹ​രി ഉ​പ​യോ​ഗി​ച്ച​താ​യു​ള്ള സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് ഡ്രൈ​വ​റെ പാ​ലാ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ഭ​ര​ണ​ങ്ങാ​ന​ത്തി​നും മേ​രി​ഗി​രി​ക്കും ഇ​ട​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്‍​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ക്ക​പ്പ് ജീ​പ്പി​ലും മ​റ്റു ര​ണ്ടു കാ​റു​ക​ളി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ബ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. പെ​ര്‍​മി​റ്റ് ഇ​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം എം​വി​ഡി പി​ടി​കൂ​ടി​യ ബ​സാ​ണി​ത്. മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്യും.

Tags : Local News Nattuvishesham Private bus three vehicles

Recent News

Corehub Up