കോഴിക്കോട്: മാവൂര്‍ -കോഴിക്കോട് റോഡില്‍ പെരുവയല്‍ കല്ലേരിക്ക് സമീപം സ്വകാര്യബസ് റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. നാല് ഇലക്ട്രിക് സ്കൂട്ടറുകളും ഒരു ബൈക്കും തകര്‍ന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. മാവൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന രാജധാനി എന്ന സ്വകാര്യബസ് കല്ലേരി ബസ്റ്റോപ്പിന് സമീപത്ത് എത്തിയപ്പോള്‍ പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നു. അപകട സമയത്ത് സര്‍വീസ് സെന്ററിനു സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.
കല്ലേരിയില്‍ പ്രവര്‍ത്തിക്കുന്ന ഇവോള്‍ ടെക്സ് എന്ന ഇലക്ട്രിക് സ്കൂട്ടറുകളുടെ സര്‍വീസ് സെന്ററില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് തകര്‍ന്നത്. മഴയത്ത് ബ്രേക്ക് ചെയ്തപ്പോള്‍ ബസ് തെന്നി നീങ്ങിയതാണ് അപകടകാരണമെന്നാണ് സൂചന.
Tags : nattu vishesham Private bus loses control