x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ-​ത​ല​ശേ​രി റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സ് സ​മ​രം; യാ​ത്രി​ക​ർ പെ​രു​വ​ഴി​യി​ൽ


Published: February 9, 2026 01:41 AM IST | Updated: February 9, 2026 01:41 AM IST

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ-​ന​ടാ​ൽ-​ത​ല​ശേ​രി റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് സ​മ​രം അ​നി​ശ്ചി​ത​കാ​ല​മാ​യി തു​ട​രു​ന്ന​ത് യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്നു. പൊ​തു​ഗ​താ​ഗ​ത​ത്തെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​രെ​യാ​ണ് പ്ര​ധാ​ന​മാ​യും ഈ ​റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ്, തോ​ട്ട​ട ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, ഗ​വ. ജ​ന​റ​ൽ ഐ​ടി​ഐ, വ​നി​ത ഐ​ടി​ഐ, ഗ​വ. ടെ​ക്‌​നി​ക്ക​ൽ ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന​ട​ക്കം എ​ത്തേ​ണ്ട​വ​ർ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് സ്വ​കാ​ര്യ ബ​സു​ക​ളെ​യാ​ണ്. ബ​സ് സ​ർ​വീ​സ് നി​ല​ച്ച​തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഹാ​ജ​ർ നി​ല​യ​ട​ക്കം കു​റ​ഞ്ഞെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തോ​ട്ട​ട ഭാ​ഗ​ത്ത് കാ​ർ ഷോ​റൂ​മു​ക​ളും നി​ര​വ​ധി സ്വ​കാ​ര്യ ഫാ​ക്ട​റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഏ​തു വി​ധേ​ന​യും ജോ​ലി​സ്ഥ​ല​ത്ത് എ​ത്താ​ൻ ഓ​ട്ടോ​റി​ക്ഷ​യു​ൾ​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ​യാ​ണ് ബ​സ് ചാ​ർ​ജി​നെ​ക്കാ​ൾ മൂ​ന്ന​ര​ട്ടി യാ​ത്രാ​ക്കൂ​ലി ന​ല്കി ഇ​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ ഒ​കെ യു​പി സ്കൂ​ൾ അ​ടി​പാ​ത വി​ഷ​യ​ത്തി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​സ് സ​മ​രം ശ​ക്ത​മാ​ക്കാ​ൻ ക​ണ്ണൂ​ർ-​ത​ല​ശേ​രി റൂ​ട്ടി​ലെ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ചു മു​ത​ലാ​ണ് പ​ണി​മു​ട​ക്ക് തു​ട​ങ്ങി​യ​ത്

Tags : Private bus strike nattuvishesham local news

Recent News

Corehub Up