x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​വ​ണ്ടി​ക​ളു​ടെ മൈ​ലേ​ജ് കൂ​ട്ടാ​ന്‍ പ്രോ​ജ​ക്ട് സൂ​ര്യ

വെബ് ഡെസ്ക്
Published: September 17, 2026 10:56 PM IST | Updated: September 17, 2026 10:56 PM IST

പ്രതീകാത്മക ചിത്രം

ബ​​സു​​ക​​ള്‍ നാ​​ലു വി​​ഭാ​​ഗ​​ങ്ങ​​ളാ​​യി തി​​രി​​ക്കും

കോ​​ട്ട​​യം: ആ​​ന​​വ​​ണ്ടി​​ക​​ളു​​ടെ മൈ​​ലേ​​ജ് വ​​ര്‍​ധി​​പ്പി​​ച്ചു ചെ​​ല​​വ് നി​​യ​​ന്ത്രി​​ക്കു​​ന്ന പു​​തി​​യ പ​​ദ്ധ​​തി​​യാ​​യ പ്രോ​​ജ​​ക്ട് സൂ​​ര്യ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള പ്രാ​​രം​​ഭ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കു ജി​​ല്ല​​യി​​ല്‍ തു​​ട​​ക്ക​​മാ​​യി. ബ​​സു​​ക​​ളു​​ടെ ഡീ​​സ​​ല്‍ ക്ഷ​​മ​​ത (കെ​​എം​​പി​​എ​​ല്‍) വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​നൊ​​പ്പം ഇ​​ന്ധ​​ന​​ക്ഷ​​മ​​ത​​യി​​ലെ പു​​രോ​​ഗ​​തി കൃ​​ത്യ​​മാ​​യി വി​​ല​​യി​​രു​​ത്തു​​ക​​യും റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യു​​ക​​യും ചെ​​യ്യു​​ന്ന​​താ​​ണ് സൂ​​ര്യ (Systematic Operations by Optimization and Reduction of Emission with Year round Action plan) പ​​ദ്ധ​​തി. ഓ​​രോ ഡി​​പ്പോ​​യി​​ലെ​​യും ബ​​സു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ക്ഷ​​മ​​ത വി​​ല​​യി​​രു​​ത്തും.

കു​​റ​​ഞ്ഞ മൈ​​ലേ​​ജ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന ബ​​സു​​ക​​ള്‍ ക​​ണ്ടെ​​ത്തി ആ​​വ​​ശ്യ​​മാ​​യ സാ​​ങ്കേ​​തി​​ക പ​​രി​​ശോ​​ധ​​ന​​ക​​ളും അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ളും ന​​ട​​ത്തും. അ​​മി​​ത​​മാ​​യ പു​​ക, ഡീ​​സ​​ല്‍ ചോ​​ര്‍​ച്ച, എ​​യ​​ര്‍ ലീ​​ക്ക് തു​​ട​​ങ്ങി​​യ സാ​​ങ്കേ​​തി​​ക പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നും സ​​ര്‍​വീ​​സ് ഓ​​പ്പ​​റേ​​ഷ​​നി​​ലെ കൃ​​ത്യ​​ത ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നും പ്ര​​ത്യേ​​ക ശ്ര​​ദ്ധ ന​​ല്‍​കും. ജീ​​വ​​ന​​ക്കാ​​രു​​ടെ കാ​​ര്യ​​ക്ഷ​​മ​​ത വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി കൗ​​ണ്‍​സ​​ലിം​​ഗും പ​​രി​​ശീ​​ല​​ന​​വും പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ല്‍​കും. പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ബ​​സു​​ക​​ളെ നാ​​ല് വി​​ഭാ​​ഗ​​ങ്ങ​​ളാ​​യി തി​​രി​​ക്കും.

എ, ​​ബി, സി, ​​ഡി എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് നാ​​ലു വി​​ഭാ​​ഗ​​ങ്ങ​​ള്‍ എ- ​​മി​​ക​​ച്ച പ്ര​​ക​​ട​​നം ( നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ട​​തോ അ​​തി​​ല്‍ കൂ​​ടു​​ത​​ലോ മൈ​​ലേ​​ജ് ല​​ഭി​​ക്കു​​ന്ന ബ​​സു​​ക​​ള്‍) ബി- ​​ശ്ര​​ദ്ധ ന​​ല്‌​​കേ​​ണ്ട വി​​ഭാ​​ഗം ( സാ​​ധാ​​ര​​ണ ല​​ഭി​​ക്കു​​ന്ന മൈ​​ലേ​​ജി​​ല്‍ നേ​​രി​​യ കു​​റ​​വു​​ള്ള ബ​​സു​​ക​​ള്‍), സി- ​​മോ​​ശം പ്ര​​ക​​ട​​നം (തു​​ട​​ര്‍​ച്ച​​യാ​​യി കു​​റ​​ഞ്ഞ മൈ​​ലേ​​ജ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തും സാ​​ങ്കേ​​തി​​ക പ​​രി​​ശോ​​ധ​​ന ആ​​വ​​ശ്യ​​മു​​ള്ള​​തു​​മാ​​യ ബ​​സു​​ക​​ള്‍), ഡി- ​​ക്രി​​ട്ടി​​ക്ക​​ല്‍ (മൈ​​ലേ​​ജ് കു​​റ​​വി​​നൊ​​പ്പം അ​​മി​​ത​​മാ​​യ പു​​ക, ഡീ​​സ​​ല്‍, എ​​യ​​ര്‍ ലീ​​ക്ക് എ​​ന്നി​​ങ്ങ​​നെ സാ​​ങ്കേ​​തി​​ക പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ള്ള ബ​​സു​​ക​​ള്‍) ഇ​​ത്ത​​ര​​ത്തി​​ലാ​​ണ് ബ​​സു​​ക​​ളെ ത​​രം​​തി​​രി​​ക്കു​​ന്ന​​ത്.

ജി​​ല്ല​​യി​​ല്‍ കോ​​ട്ട​​യം ഡി​​പ്പോ ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ബ​​സു​​ക​​ളു​​ടെ മൈ​​ലേ​​ജ് പ​​രി​​ശോ​​ധി​​ച്ച് അ​​വ​​യെ ത​​രം​​തി​​രി​​ക്കു​​ന്ന ജോ​​ലി​​ക​​ള്‍ ആ​​രം​​ഭി​​ച്ചു ക​​ഴി​​ഞ്ഞു. ഇ​​വ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം അ​​ടു​​ത്ത ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്കു ക​​ട​​ക്കു​​മെ​​ന്ന് കെ​​എ​​സ്ആ​​ര്‍​ടി​​സി അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു.

മി​​ക​​ച്ച സ​​ര്‍​വീ​​സും കാ​​ര്യ​​ക്ഷ​​മ​​മാ​​യ ഡ്രൈ​​വിം​​ഗും

വി​​വി​​ധ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളി​​ലു​​ടെ ബ​​സു​​ക​​ള്‍ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി, പ​​രി​​ശോ​​ധി​​ച്ചു, പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കി, ഉ​​റ​​പ്പു​​വ​​രു​​ത്തി, നി​​രീ​​ക്ഷി​​ച്ചാ​​ണ് പ​​ദ്ധ​​തി പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന​​ത്. ബ​​സു​​ക​​ള്‍​ക്കു​​ള്ള മൈ​​ലേ​​ജ്, സ​​ങ്കേ​​തി​​ക ത​​ക​​രാ​​റു​​ക​​ള്‍ ക​​ണ്ടെ​​ത്തി​​യാ​​ല്‍ ഉ​​ട​​ന്‍ മെ​​ക്കാ​​നി​​ക്ക​​ല്‍ ടീം ​​പ​​രി​​ശോ​​ധി​​ച്ച് അ​​വ പ​​രി​​ഹ​​രി​​ക്കും.

തു​​ട​​ര്‍​ന്നു ത​​ക​​രാ​​ര്‍ പ​​രി​​ഹ​​രി​​ച്ചെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തി ട്ര​​യ​​ല്‍ റ​​ണ്‍ ഉ​​ള്‍​പ്പ​​ടെ ന​​ട​​ത്തി​​യാ​​ണ് ബ​​സ് വീ​​ണ്ടും ഡ്രൈ​​വ​​ര്‍​ക്കും ക​​ണ്ട​​ക്ട​​ര്‍​ക്കും ന​​ല്കു​​ന്ന​​ത്. ഇ​​തി​​നു പു​​റ​​മെ ഓ​​രോ ഡി​​പ്പോ​​യി​​ലെ​​യും മൊ​​ത്ത​​ത്തി​​ലു​​ള്ള പ്ര​​ക​​ട​​നം, സാ​​ങ്കേ​​തി​​ക പ്ര​​ശ്‌​​ന​​ങ്ങ​​ള്‍, ജീ​​വ​​ന​​ക്കാ​​രു​​ടെ പ്ര​​ക​​ട​​നം, സ​​ര്‍​വീ​​സ് സ​​മ​​യ​​നി​​ഷ്ഠ എ​​ന്നി​​വ ഉ​​ള്‍​പ്പെ​​ടു​​ത്തി പ്ര​​തി​​ദി​​ന റി​​പ്പോ​​ര്‍​ട്ട് ത​​യാ​​റാ​​ക്കും.

മൈ​​ലേ​​ജ് മി​​ക​​ച്ച​​തും മോ​​ശം പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​തു​​മാ​​യ ബ​​സു​​ക​​ളു​​ടെ പ​​ട്ടി​​ക, പ​​രി​​ഹ​​രി​​ച്ച​​തും ബാ​​ക്കി​​യു​​ള്ള​​തു​​മാ​​യ സാ​​ങ്കേ​​തി​​ക പ്ര​​ശ്‌​​ന​​ങ്ങ​​ള്‍, ജീ​​വ​​ന​​ക്കാ​​ര്‍​ക്ക് ന​​ല്‍​കി​​യ പ​​രി​​ശീ​​ല​​ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി പ്ര​​തി​​വാ​​ര​​വും പ്ര​​തി​​മാ​​സ​​വും വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ അ​​ധി​​കാ​​രി​​ക​​ള്‍​ക്ക് സ​​മ​​ര്‍​പ്പി​​ക്കും. താ​​ത്കാ​​ലി​​ക​​മാ​​യി മൈ​​ലേ​​ജ് വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തു മാ​​ത്ര​​മ​​ല്ല. സാ​​ങ്കേ​​തി​​ക പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​രം, മി​​ക​​ച്ച സ​​ര്‍​വീ​​സ്, കാ​​ര്യ​​ക്ഷ​​മ​​മാ​​യ ഡ്രൈ​​വിം​​ഗ്, ട​​യ​​റു​​ക​​ളു​​ടെ​​യും ബ്രേ​​ക്ക് ലൈ​​ന​​റു​​ക​​ളു​​ടെ​​യും ആ​​യു​​സ് വ​​ര്‍​ധി​​പ്പി​​ക്കു​​ക, അ​​പ​​ക​​ട​​ങ്ങ​​ള്‍ കു​​റ​​യ്ക്കു​​ക, യാ​​ത്രാ​​സു​​ഖം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ക എ​​ന്നി​​വ​​യും ല​​ക്ഷ്യ​​മി​​ടു​​ന്നു​​ണ്ട്.

ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തു കൂ​​ട്ടാ​​യ്മ​​യി​​ലൂ​​ടെ

പ​​ദ്ധ​​തി​​യു​​ടെ കാ​​ര്യ​​ക്ഷ​​മ​​മാ​​യ ന​​ട​​ത്തി​​പ്പി​​നാ​​യി വി​​വി​​ധ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കും ജീ​​വ​​ന​​ക്കാ​​ര്‍​ക്കും ഓ​​രോ ചു​​മ​​ത​​ല​​ക​​ള്‍ വീ​​തം നി​​ശ്ച​​യി​​ച്ചു. ഓ​​രോ ഡി​​പ്പോ​​യി​​ലും സൂ​​ര്യ പ​​ദ്ധ​​തി​​യു​​ടെ പൂ​​ര്‍​ണ ചു​​മ​​ത​​ല യൂ​​ണി​​റ്റ് ഓ​​ഫീ​​സ​​ര്‍​ക്കാ​​ണ്. പ്ര​​തി​​ദി​​ന അ​​വ​​ലോ​​ക​​ന യോ​​ഗ​​ങ്ങ​​ള്‍ ന​​ട​​ത്തി ജീ​​വ​​ന​​ക്കാ​​രു​​ടെ കാ​​ര്യ​​ക്ഷ​​മ​​ത വി​​ല​​യി​​രു​​ത്തും.

കു​​റ​​ഞ്ഞ മൈ​​ലേ​​ജ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന ബ​​സു​​ക​​ളു​​ടെ സാ​​ങ്കേ​​തി​​ക പ​​രി​​ശോ​​ധ​​ന, പു​​ക, ഡീ​​സ​​ല്‍, എ​​യ​​ര്‍ ലീ​​ക്ക് എ​​ന്നി​​വ​​യു​​ടെ നി​​രീ​​ക്ഷ​​ണം, ആ​​വ​​ശ്യ​​മാ​​യ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ എ​​ന്നി​​വ ഗാ​​രേ​​ജ് ഹെ​​ഡി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഉ​​റ​​പ്പാ​​ക്കു​​ന്ന​​ത്. ജ​​ന​​റ​​ല്‍ ക​​ണ്‍​ട്രോ​​ളിം​​ഗ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍-​​സ്റ്റേ​​ഷ​​ന്‍ മാ​​സ്റ്റ​​ര്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തി​​പ്പി​​ന്‍റെ കൃ​​ത്യ​​ത നി​​രീ​​ക്ഷി​​ക്കു​​ക​​യും അ​​നാ​​വ​​ശ്യ​​മാ​​യ എ​​ന്‍​ജി​​ന്‍ ഐ​​ഡ്‌​​ലിം​​ഗ് നി​​യ​​ന്ത്രി​​ക്കു​​ക​​യും ചെ​​യ്യും.

ഡ്രൈ​​വ​​ര്‍​മാ​​രും ക​​ണ്ട​​ക്ട​​ര്‍​മാ​​രും ഇ​​ന്ധ​​ന​​ക്ഷ​​മ​​ത ഉ​​റ​​പ്പാ​​ക്കു​​ന്ന രീ​​തി​​യി​​ല്‍ വാ​​ഹ​​നം ഓ​​ടി​​ക്കു​​ക​​യും ശ​​രി​​യാ​​യ രീ​​തി​​യി​​ല്‍ ഗി​​യ​​ര്‍ ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും വാ​​ഹ​​ന​​ത്തി​​ലെ ത​​ക​​രാ​​റു​​ക​​ള്‍ യ​​ഥാ​​സ​​മ​​യം റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യു​​ക​​യും വേ​​ണം.

 

Tags : Nattuvishesham DistrictNews DeepikaNews Project Surya

Recent News

Corehub Up