ചപ്പാരപ്പടവ്: ചപ്പാരപ്പടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് ചപ്പാരപ്പടവ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി, കൂവേരിക്കാരൻ ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, പി.ടി. ജോൺ, സണ്ണി പോത്തനാംതടം, പ്രമീള രാജൻ, ആന്റണി കൂവക്കാട്ട്, വി.വി. നാരായണൻ, എ.പി.കെ. വത്സൻ, രാജി, മിനി, എം.സി. സണ്ണി, പി.ശ്രീധരൻ, ഷരോൺ, പ്രജീഷ്, ശ്രീജിത്ത്, കെ. മാണി, ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.
ചെറുപുഴ: പെട്രോൾ ഡീസൽ വില വർധനവിനെതിരേ ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ചെറുപുഴ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് നടന്ന യോഗം എ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സലീം തേക്കാട്ടിൽ, ഉഷാ മുരളി, ടി.വി. ജനാർദനൻ, വി.വി. ദാമോദരൻ, ബിജു പയ്യാടക്കത്ത്, പി.പി. ബാലകൃഷ്ണൻ, പ്രണവ് കരേള, അരുൺ ആലയിൽ എന്നിവർ പ്രസംഗിച്ചു.