x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർ​ക​ട്ടി​നെ​തി​രേ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 17, 2026 04:18 AM IST | Updated: September 17, 2026 04:18 AM IST

പ​വ​ർ​ക​ട്ടി​നെ​തി​രേ സി​പി​എം ക​ണി​പ​റ​ന്പ, ചെ​ട്ട്യാ​ര​ങ്ങാ​ടി ബ്രാ​ഞ്ച് അം​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ചൂ​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്നു.

മ​ല​പ്പു​റം: ജ​ന​ജീ​വി​തം ഇ​രു​ട്ടി​ലാ​ക്കു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ​വ​ർ​ക​ട്ടി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​ഐ. ജി​ല്ല​യി​ലെ വി​വി​ധ കെ​എ​സ്ഇ​ബി ഓ​ഫി​സു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ടി​നെ​തി​രേ പ​ല​യി​ട​ങ്ങ​ളി​ലും ചൂ​ട്ടു​മാ​യാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ​കോ​യ, ജി. ​സു​രേ​ഷ് കു​മാ​ർ, പി. ​മോ​ഹ​ന​ൻ, സ​ക്ക​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ളി​കാ​വ് എ​ൽ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ളി​കാ​വ് കെ​എ​സ്ഇ​ബി ഓ​ഫി​സി​ലേ​ക്ക് ന​ട​ന്ന ധ​ർ​ണാ സ​മ​രം സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ഇ​രു​ന്പ​ൻ സൈ​ത​ല​വി, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ത​ള​സി​ദാ​സ് പി. ​മേ​നോ​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​ന്നാ​നി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം അ​ജി​ത്ത് കോ​ളാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​സി സെ​ക്ര​ട്ട​റി എ​വ​റ​സ്റ്റ് ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. പി.​പി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ദീ​ഖ് മേ​ലാ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ എം.​എ. അ​ജ​യ​കു​മാ​ർ, മു​ഹ​മ്മ​ദ്, വാ​സു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​എ. റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പി.​എം. ആ​ഷി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​സ്ത​ഫ കൂ​ത്രാ​ട​ൻ, ഷം​സു കാ​ട്ടു​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ക്ക​ര​പ്പ​റ​ന്പ് : യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​വ​ർ​ക​ട്ടി​നെ​തി​രേ സി​പി​എം ക​ണി​പ​റ​ന്പ, ചെ​ട്ട്യാ​ര​ങ്ങാ​ടി ബ്രാ​ഞ്ചു​ക​ൾ സം​യു​ക്ത​മാ​യി ചൂ​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

കെ​എ​സ്കെ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​നി​മോ​ൾ, മ​ക്ക​ര​പ്പ​റ​ന്പ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പ്ര​കാ​ശ് അ​ന്പാ​ടി, ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : District News Nattuvishesham Protest power cut

Recent News

Corehub Up